“സുനാമി ഉണ്ടായില്ലെങ്കിൽ പോലും 2100 ലെ കൊച്ചിയിൽ ഇപ്പോഴത്തെ ജനറൽ ആശുപ്രത്രിയും പോലീസ് കമ്മീഷണറേറ്റും കോർപ്പറേഷൻ ഓഫീസും വെള്ളക്കെട്ടിലായിരിക്കും.”|മുരളി തുമ്മാരുകുടി
ഹൈക്കോടതി കളമശ്ശേരിയിൽ എത്തുമ്പോൾ കൊച്ചിയിലെ ഹൈക്കോടതി ഇരിക്കുന്ന സ്ഥലം പാരിസ്ഥിതികമായും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഒട്ടും അനുയോജ്യമല്ലെന്നും അതുകൊണ്ട് തന്നെ ബൈപാസ്സിന് പുറകിലുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലതെന്നും ഞാൻ ഏറെനാളായി പറയാറുണ്ട്. ഇപ്പോൾ ഹൈക്കോടതി ഉൾപ്പെടുന്ന ഒരു ജുഡീഷ്യൽ സിറ്റി തന്നെ കളമശ്ശേരിയിൽ വരുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു. വാസ്തവത്തിൽ ഹൈക്കോടതി മാറ്റുന്നതിന് മുൻപ് തന്നെ മാറ്റേണ്ടത് ജനറൽ ആശുപത്രിയും പോലീസ് കമ്മീഷണറുടെ ഓഫിസും മറ്റുമാണ്. ഒരു സുനാമി വന്നാൽ ആദ്യം അടിച്ചുപോകുന്നത് ദുരന്തബാധിതരുടെ […]
Read More