പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല !

Share News

ഓരോ മലയാളിയും അഭിമാനത്തോടെ തലയുയർത്തി നില്ക്കേണ്ടുന്ന നിമിഷങ്ങളിലൊന്നാണിത്. പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല ! പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം അൻപതാണ്ടുകൾക്ക് മുന്നേ ഏറ്റെടുത്തിട്ടും ഭൂസമരചരിത്രങ്ങളിലൊന്നും ഈ പേര് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടില്ല ! സംസ്ഥാനത്തെ പ്രഥമ അംബേദ്‌കർ പുരസ്കാര ജേതാവായിരുന്നിട്ടും ദളിത് സംഘടനകളുടെ പോലും ചടങ്ങുകളിൽ അദ്ദേഹത്തിന് പ്രാതിനിധ്യം കൊടുത്ത് കണ്ടിട്ടില്ല ! […]

Share News
Read More