കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ കൂടി
തിരുവനന്തപുരം: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവെ ടൈംടേബിൾ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകൾക്കും സർവീസ് ആരംഭിക്കാനാകും. എറണാകുളം – വേളാങ്കണ്ണി അവധിക്കാല സ്പെഷ്യൽ സർവീസായി നിലവിലുണ്ട്. റെയിൽവേ ബോർഡ് അംഗീകാരം നൽകിയാൽ സ്പെഷ്യലിന് പകരം ആഴ്ചയിൽ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സർവീസാക്കി മാറ്റാൻ […]
Read More