ആശയക്കുഴപ്പമില്ല,മുന്നോട്ട് പോകുന്നത് കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച്: ചീഫ് സെക്രട്ടറി
തിരുവനന്തപുരം:നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളില്ലെന്നുചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ് പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികൾക്ക് സര്‍ക്കാര്‍ ക്വാറന്റൈന് ഏഴുദിവസംതന്നെയാണ്. ബാക്കി ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. കേന്ദ്രം പറയുന്ന 14 ദിവസം അങ്ങനെ പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുറത്തുനിന്നു വരുന്ന എല്ലാ ആളുകളേയും കോവിഡ് ടെസ്റ്റ് ചെയ്തശേഷമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ കോവിഡ് […]
Read More