യുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി.

Share News

ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം നാളെ (23-09-2020) വൈകുന്നേരം 5.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ സംവദിക്കും.

Share News
Read More

കളിക്കളം ഉണരുന്നു മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി

Share News

തിരുവമ്പാടി: പുല്ലൂരാംപാറയിലെ മലബാർ സ്പോർട്‌സ് അക്കാദമിയിൽ കുട്ടികൾ പരിശീലനം തുടങ്ങി. ഒട്ടേറെ ദേശീയ-അന്തർദേശീയ കായികപ്രതിഭകളെ സൃഷ്ടിച്ച അക്കാദമിയിൽ ആറുമാസത്തെ നിശ്ചലാവസ്ഥയ്ക്കുശേഷമാണ് കളിക്കളമുണരുന്നത്. ലോക്ഡൗണും തുടർന്നുണ്ടായ പരിശീലനവിലക്കും മാറിയതോടെയാണ് അക്കാദമി വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം തീവ്രയത്നത്തിലേക്ക് കടക്കുകയാണ് കുട്ടികളും പരിശീലകരും. ചില മീറ്റുകളുടെ തീയതി പ്രഖ്യാപിച്ചതിനാൽ ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആറുമാസം കുട്ടികളെ ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പരിശീലകർ പറഞ്ഞു. ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലകർ ഇതിനായി കഠിനപ്രയത്നം തന്നെ നടത്തി. രക്ഷിതാക്കളുടെ പിന്തുണയോടെയായിരുന്നു […]

Share News
Read More