സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Share News

പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി കൂടി അത് നിറവേറ്റപ്പെടുകയാണ്. സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. അതിനുള്ള പ്രവത്തനങ്ങൾ നടന്നുവരുന്നു. വിദൂരവിദ്യാഭ്യാസ പഠനം കേന്ദ്രീകൃതമാക്കി ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റാനാണ് ഇപ്പോൾ ആലോചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഓപ്പൺ സർവ്വകലാശാലക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

അവസാന വര്‍ഷ പരീക്ഷ: സുപ്രീം കോടതി തീരുമാനം 18ന്

Share News

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി ഓഗസ്റ്റ് 18ന് തുടര്‍വാദം കേള്‍ക്കും. കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കി നേരത്തെയുള്ള മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. യു.ജി.സി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഇന്റര്‍മീഡിയേറ്റ് സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ അസെസ്മെന്റിന്റെയും മുന്‍കാല മാര്‍ക്കിന്റെയും ്അടിസ്ഥാനത്തില്‍ ജയിപ്പിക്കാനും പറഞ്ഞിരുന്നു. എന്നാല്‍ അവസാന വര്‍ഷ പരീക്ഷ നടത്താതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യു.ജി.സി. ഓണ്‍ലൈന്‍ വഴിയോ […]

Share News
Read More