വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപയുടെ വെട്ടിപ്പ്: പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ സംഭവത്തിൽ അധികൃതര്‍ പരിശോധന ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നാണ് രണ്ട് കോടി രൂപ കാണാതായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് ട്രഷറി ജീവനക്കാരന്‍ തുക വെട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തുടര്‍ന്ന് സബ് ട്രഷറി ഉദ്യോഗസ്ഥര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സിനെയും വിവരം അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധന നടത്തുകയാണെന്നും ജില്ലാ ട്രഷറി ഓഫിസര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്ബ് […]
Read More