മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ ടാറ്റയും ജ്യോതിയും കൈകോർക്കുന്നു.
ഇന്ത്യയുടെ സാമൂഹിക സാങ്കേതിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടാറ്റാ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെക്നോളജി ട്രെയിനിങ് ഏന്റ് ഇൻക്യൂബേഷൻ സെൻറർ സ്ഥാപിക്കാൻ കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജ് തെരഞ്ഞെടുത്തിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാവുന്ന നിമിഷം ആണ് ഇത്. ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ലാഭേച്ഛകൂടാതെ മുന്നിൽ നിന്നിട്ടുള്ള ടാറ്റ ഗ്രൂപ്പ് കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജിൽ തങ്ങളുടെ ട്രെയിനിങ് സെൻറർ ആരംഭിക്കുമ്പോൾ അത് ചരിത്രത്തിലെ പുതിയ തുടക്കമാവുകയാണ് ഒപ്പം മലയാളികൾക്ക് ഒരു ഓണസമ്മാനവും. ലോകോത്തരനിലവാരത്തിലുള്ള എൻജിനിയേഴ്സിനെ വാർത്തെടുക്കുന്നതോടൊപ്പം നവഭാരത നിർമ്മിതിയിൽ ദക്ഷിണേന്ത്യയിലെ ഒരു ഇൻഡഗ്രേറ്റസ് ഇൻഡസ്ട്രിയൽ ആന്റ് ഇൻക്യുബേഷൻ സെന്ററായി തുടങ്ങുന്ന ടാറ്റാ ജ്യോതി സെന്റർ നാളെയുടെ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുന്നതിൽ വലിയ പങ്കു വഹിക്കും.
ഇന്ത്യയിലെ ആറാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ഐ .ഐ .ഐ .സി ആണ് ആണ് ടാറ്റ ജ്യോതിയിൽ സ്ഥാപിക്കുന്നത് .
കെട്ടിടം കൂടാതെ 30 കോടിയുടെ പ്രൊജക്റ്റ് ആണ് ഇത്. ഇതിൻറെ 90% വും ടാറ്റടെക്നോളജി ആണ് വഹിക്കുന്നത്. ശേഷിച്ചത് ജ്യോതിയും മുതൽമുടക്കും. ടാറ്റയും ജ്യോതിയും ഇതുസംബന്ധിച്ചധാരണപത്രം ഒപ്പുവച്ചു.
ജ്യോതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും ജ്യോതിയുടെ ദർശനമായ ആയ നാളെയുടെ സങ്കേതിക നേതാക്കന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യവും വിശകലനം ചെയ്യുകയും ബോധ്യപ്പെടുകയും ചെയ്തതു കൊണ്ടാണ് ടാറ്റ ഈ ഒരു കൈ കോർക്കലിനു തയ്യാറാക്കുന്നത് എന്ന് എന്ന് ടാറ്റാ പ്രസിഡൻണ്ട് ആനന്ദ് ബാഥേ അഭിപ്രായപ്പെട്ടു. ഇത് ജ്യോതിക്കും തൃശ്ശൂരിനും കേരളത്തിനുമുള്ള ടാറ്റയുടെ ഓണസമ്മാനമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ, റോബോട്ടിക്സ് , ഓട്ടോമേഷൻ മെക്കട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ ബ്രാഞ്ചുകളിൽ വിദ്യാർഥികൾക്കും ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും തദനുസാരമായ നൈപുണ്യങ്ങളും യന്ത്രവൽകൃത സജ്ജീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കരിക്കുലവും സിലബസും ഇനിമുതൽ ജ്യോതിക്കും കേരള സംസ്ഥാനത്തിനും ലഭിക്കും. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർത്തിയെടുത്ത് മേക്കിങ് ഇന്ത്യ സംരംഭം ശക്തിപ്പെടുത്തി ഇന്ത്യയെ ആധുനിക വ്യവസായ ഹബ്ബായി വളർത്തിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഏറ്റെടുക്കുന്നത്.
ഇതുകൊണ്ടുള്ള #ചില #ഗുണങ്ങൾ:
- ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകകളും ( Knowledge) നൈപുണ്യങ്ങളും (Skills) പരിചയപ്പെടാനം ഒപ്പം ട്രെയിനിങ്ങും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നു.
02.ടാറ്റ ഗ്രൂപ്പും ടാറ്റയുടെകൂടെ പ്രവർത്തിക്കുന്ന മറ്റ് ബിസിനസ് സംരംഭകരും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെടുന്നു. തത്ഫലമായി കുട്ടികൾക്ക് ജോലി സാധ്യതകളുടെ എണ്ണം കൂടുന്നു. - ഇൻറർനാഷണൽ മാർക്കറ്റിൽ വളരെയേറെ വിലപ്പെട്ടതും കോവിഡാനന്തര കാലഘട്ടത്തിൽ ഒരുപാട് ജോലി സാധ്യതകളുമുള്ള പഠന ശ്രോതസ്സുകൾ നമ്മുടെ കൈ വെള്ളയിൽ എത്തുന്നു.
- ടാറ്റ ഗ്രൂപ്പിന്റെ കമ്പനികളുമായി കഴിവുള്ള കുട്ടികൾക്ക് നേരിട്ട് ഇന്റോൺഷിപ്പ് ലഭിക്കുകയും തുടർന്ന് കൂടുതൽ ജോലികളും ലഭിക്കുന്നു.
- ജ്യോതി ക്യാമ്പസ് വിശ്വോത്തര സാങ്കേതിക ഭൂപടത്തിൽ ഇടം പിടിക്കും.
- ജ്യോതിയിൽ പഠിക്കുന്ന കുട്ടികൾക്ക് അസുലഭമായ അവസരം ഇതുവഴി തുറക്കപ്പെടുന്നു.
www.jecc.ac.in
9447615321
Related Posts
നീറ്റായി നീറ്റിനൊരുങ്ങാം ;
- MLA
- എറണാകുളം
- ടി.ജെ.വിനോദ് എം.എൽ.എ
- ടെക്നോളജി
- ഡോ. ശശി തരൂർ എം.പി
- പുതിയ ടെക്നോളജി ട്രെൻഡുകൾ
- മികവിൽ
- മികവ്
- വിദ്യാഭ്യാസ അവാർഡ്
- വിദ്യാഭ്യാസ മേഖല
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ