അധ്യാപകരുടെ ധർമ്മ സമരം പിൻവലിച്ചു

Share News

തിരുവനന്തപുരം: നിലവിലുള്ള സംരക്ഷിത അധ്യാപകരെയും പൂർണ്ണമായും മാനേജ്മെന്റ് ഒഴിവുകളിലേക്ക് നിയമിക്കും എന്ന ഉറപ്പിൻ മേൽ കേരളത്തിലെ നിയമനാങ്കി കാരമില്ലാത്ത നിയമ പ്രകാരം അർഹമായ തസ്തികകളിൽ നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകാമെന്നും, തുടർ വർഷങ്ങളിൽ 1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസ്സുകളുടെ അന്തിമ വിധി പാലിച്ചുകൊണ്ട് ആയിരിക്കും, ഇതു സംബന്ധിച്ചുളള ഉത്തരവ് എത്രയും പെട്ടെന്നു തന്നെ പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കും, കുടാതെ ഹയർ സെക്കന്ററി മേഖലയിൽ കുട്ടികളുടെ കുറവുമൂലം തസ്തിക അനുവധിക്കാതിരുന്ന പ്രശ്നവും, ചലഞ്ചു ഫണ്ടിലുള്ള പ്രശ്നവും പരിഹരിക്കും എന്ന് ഉറപ്പു നൽകി, ഇക്കാരണങ്ങളാൽ കെ സി ബി സി വിദ്യാഭ്യാസ കമ്മീഷനും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിക്കുന്നതായിസമര പന്തലിൽ ചർച്ചയ്ക്കു ശേഷം എത്തി മോറോൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അറിയിച്ചു. ഇതിനായി സഹായിച്ച ബഹു: മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി, വിദ്യാഭ്യാസ, ധനകാര്യ വകുപ്പ് ഉദ്യോഗസ്തർ ഇവർക്ക് ബാവ തിരുമേനി നന്ദിയർപ്പിച്ചു, ധാരണകൾ അറിയിച്ച് കെ.സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് സംസാരിച്ചു, വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി റവ ഡോ ചാൾസ് ലിയോൺ ഇതിനു പിന്നിൽ പ്രവർത്തിച്ച അഭിവന്ദ്യ പിതാക്കൻമാർക്കും, കോർപ്പറേറ്റ് മാനേജർ മാർ, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹി കൾ, അധ്യാപകർ, മീഡിയ പ്രവർത്തകൾ ഇതിൽ പ്രവർത്തിച്ച ഏവർക്കും നന്ദി അറിയിച്ചു.മുൻ സെക്രട്ടറി റവ ഫാ ജോസ് കരുവേലിക്കൽ, എയിഡഡ് സ്ക്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മോൺ. വർക്കി ആറ്റുപുറത്ത്, ടീച്ചേഴ്സ് ഗിൽഡിന്റെ സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, ഇടുക്കി രൂപത പ്രസിഡന്റ് ബിനോയി മടത്തിൽ, പാറശാല രൂപത സെക്രട്ടറി ജാക്സൺ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി ആർ ജോസ്, എക്സിക്യൂട്ടീവ് സെക്രട്ടറി റവ ഫാ സൈമൺ അലക്സ്, നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാ ജോസഫ് അനിൽ, തിരുവനന്തപുരം അതിരുപത കോർപ്പറേറ്റ് മാനേജർ റവ.ഡോ ഡയസൻ യേശുദാസൻ, ഗിൽഡ് പ്രസിഡന്റ് രാജു വി തുടങ്ങിയവർ സംബന്ധിച്ചു

Share News