
തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിച്ച അരി മറിച്ചു വിൽക്കുകയും, കൃത്രിമം കാണിക്കുകയും ചെയ്‌തു എന്ന പരാതിയെ തുടർന്നു പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ടി.എസ്.ഗോപികൃഷ്ണനെ സസ്‌പെൻഡ് ചെയ്‌തു.
കോവിഡ് 19 പശ്ചാലത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളുകളിലെ അരി നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തച്ചമ്പാറ ദേശബന്ധു സ്‌കൂളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ അരി സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുകയോ,പഞ്ചായത്തിൽ സൂക്ഷിക്കുകയോ,കമ്മ്യൂണിറ്റി കിച്ചണിന്റെ ഉപയോഗത്തിനായി നൽകുകയോ ചെയ്യാതെ മറ്റാർക്കോ കൈമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുഖേന പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പ്രസ്‌തുത അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചിട്ടുള്ളത്

Minister for LSGD
.