തലശ്ശേരി അതിരൂപത ഉത്തരമലബാർ – കർഷക കൂട്ടായ്മ/ബഫര്‍ സോൺ അറിയേണ്ടതെല്ലാം…

Share News

പ്രിയപ്പെട്ട കര്‍ഷക സുഹൃത്തുക്കളെ,

കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും “ബഫര്‍സോണ്‍” എന്ന ഓമനപ്പേരില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

കോഴിക്കോട് ജില്ലയിലെ മലബാര്‍, കണ്ണൂര്‍ ജില്ലയിലെ ആറളം, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നീ വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇറങ്ങികഴിഞ്ഞിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഈ ബഫര്‍ സോണിനുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മരണമണിയാണ് ഈ വിജ്ഞാപനങ്ങള്‍. മലബാര്‍ വന്യജീവി സങ്കേതത്തിനുചുറ്റുമുള്ള 13 വില്ലേജുകളില്‍ 5500 ജനങ്ങള്‍ മാത്രമേ ഈയൊരു പരിസ്ഥിതി ലോല പ്രദേശത്ത് വരുന്നുള്ളൂ എന്ന് കല്ലുവെച്ച നുണയുടെ അടിസ്ഥാനത്തിലാണ് മലബാര്‍ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പറഞ്ഞിരിക്കുന്നതില്‍ നിന്നും വളരെയധികം ആളുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ബഫര്‍ സോണില്‍ വരും എന്നാണ് ഇതിന്‍റെ അതിരുകള്‍ പരിശോധിച്ചപ്പോള്‍ നമുക്ക് മനസ്സിലാകുന്നത്.

ബഫർ സോണിനെക്കുറിച്ച് കൂടുതൽ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കാനുമായി തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ZOOM Seminar-ന്റെ *ഉദ്ഘാടനകർമ്മം തലശ്ശേരി അതിരൂപത അർച്ചുബിഷപ് *മാർ ജോർജ് ഞരളക്കാട്ട് നിർവ്വഹിക്കുന്നു. ബഫർ സോണിനെക്കുറിച്ചുള്ള വിഷയാവതരണം തലശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി അവതരിപ്പിക്കുകയും, കണ്ണൂർ രൂപതാ ബിഷപ് മാർ അലക്സ്‌ വടക്കുംതലയും, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലും ബഫർ സോണിനെക്കുറിച്ച് സന്ദേശങ്ങളും നൽകുന്നു. സെമിനാറിന് നേതൃത്വം നൽകുന്നത് വിദഗ്ധരും നിയമപണ്ഡിതരുമായ Adv. അലക്സ്‌ എം സ്‌കറിയ (Kerala High Court), അലക്സ്‌ ഒഴുകയിൽ (Chairman, Kerala Independent Farmers Association – KIFA ) എന്നിവരാണ്.

2020 സെപ്റ്റംബർ 24 വ്യാഴാഴ്ച രാത്രി 8.30 മുതൽ 9.30 വരെ നടത്തുന്ന ZOOM സെമിനാറിൽ പങ്കെടുക്കുന്നതിന് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു…

(Zoom Seminar Link)
https://us02web.zoom.us/j/82701497892

ഒത്തിരി സ്നേഹത്തോടെ,

ഫാ. ബെന്നി നിരപ്പേൽ
ഡയറക്ടർ, TSSS

Share News