ക​ണ്ണൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ള്‍ തകര്‍ന്ന് വീണു

Share News

കണ്ണൂര്‍: നിട്ടൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നി​ട്ടൂ​രി​ന് സ​മീ​പത്തെ ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്.

ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.

Share News