
ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ .
ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ . എന്നും എപ്പോഴും എത്രയോ ആളുകൾ ഇതേ രീതിയിൽ ഈ അപകടത്തിൽ നിന്നു ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന ഈ സ്ഥലത്തു ഇന്ന് നിർഭാഗ്യവശാൽ ഒരു സ്‌ത്രീ മരണപെട്ടു .
SRM റോഡിൽ നിന്നും ലിസി ആശുപത്രി റോഡിൽ നിന്നും നടന്ന് വരുന്ന നൂറുകണക്കിന് മനുഷ്യർക്കു തിരക്കേറിയ ഈ റോഡ് ക്രോസ് ചെയ്യാൻ വേറെ സ്ഥലമില്ല . അവർ ജീവൻ രക്ഷിക്കാൻ ഓടുകയാണ് . പൊലീസിന് ഇത് ഒരു വിഷയമല്ല .
ലുലുവിന്റെ മുമ്പിൽ സേവനനിരതരായി നിൽക്കുന്ന ഇരുപതോളം ഏമാന്മാരിൽ ഒരാളെ ഈ പാവപെട്ട കാൽനടക്കാർ മരിക്കാതെ നോക്കാൻ ഇവിടേയ്ക്ക് നിയോഗിക്കാമോ ?

ട്രാഫിക് പോലീസ് സംവിധാനത്തിന്റെയും , നഗരസഭയുടെയും പൂർണ പരാജയം കൊച്ചിയിലെ റോഡുകളിൽ എന്നും കാണാം .
റോഡ് നിറയെ കാൽനടക്കാർ . നടപ്പാതകൾ ഒന്നുകിൽ പൊട്ടി പൊളിഞ്ഞു സ്ലാബുകൾ തകർന്നത് , അല്ലെങ്കിൽ നിറയെ വഴിയോര കച്ചവടക്കാർ . അപ്പോൾ ആളുകൾ റോഡിലിറങ്ങി നടക്കും .
കാറോ ബൈക്കോ ഇല്ലാത്ത സാധാരണക്കാരിൽ ആരെങ്കിലും മരിച്ചാലും അത് കൊണ്ട് ആർക്കു വിഷമം ?

Advocate Litto Palathingal