
രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം
മാധ്യമ പ്രവർത്തകൻ എ.എസ്. അനീഷ് കുമാർ എഴുതുന്നു—-—രക്ഷാപ്രവർത്തകരുടെ മാത്രമല്ല മാധ്യമ പ്രവർത്തകരുടെയും ഏറ്റവും ശ്രമകരമായ ഡ്യൂട്ടി കളിലൊന്നാണ് പെട്ടിമുടി ദുരന്തം.. ആരെങ്കിലും അയച്ചു തരുന്ന പടങ്ങളിലൊന്ന് ഷെയർ ചെയ്ത് ആളാവാൻ എളുപ്പമാണ് പക്ഷെ യഥാർത്ഥദ്യശ്യം പുറത്തെത്തിയ്ക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടാണ്.

കാര്യങ്ങളെ കരിപ്പൂരുമായി ബന്ധിപ്പിയ്ക്കാൻ എളുപ്പമാണ്, പക്ഷെ നിലവിലെ സാഹചര്യത്തിൽ പെട്ടിമുടിയിൽ എത്തണമെങ്കിൽ യു.എ.ഇ യിൽ എത്തുന്ന സമയം വേണം. തകർന്നു കിടക്കുന്ന പെരിയ വാര പാലവും കടന്ന് ഇരവികുളം നാഷണൽ പാർക്കിലൂടെ പെട്ടി മുടിയിൽ എത്തണമെങ്കിൽ മണിക്കൂറുകൾ വേണം. സർക്കാർ ഏജൻസികളുടെ വാഹനങ്ങൾ ഇടതടവില്ലാതെ വരുമ്പോൾ വൺ സൈഡ് യാത്ര പോലും ദുഷ്കരം.
ഇന്നലെ ഉച്ചതിരിഞ്ഞ് യാത്രതിരിച്ച ഞങ്ങൾ (3 ചാനലുകൾ) അവിടെയെത്തിയത് 6.30 ന് മടങ്ങും വഴിയിൽ മണ്ണിടിഞ്ഞും മരം വീണ്ടും വാഹനം ചെളിയിൽ പുതഞ്ഞും രണ്ടര മണിക്കൂർ കാട്ടുപാതയിൽ കിടന്നു. മൂന്നാറിലെത്തിയപ്പോൾ 9.30 ലോക്ക് ഡൗൺ കാലം തട്ടുകട പോലും തുറന്നിട്ടില്ല. പുലർച്ചെ അഞ്ചരമണിയ്ക്ക് വീണ്ടു എഴുന്നേറ്റു കട്ടൻ പോലും കുടിയ്ക്കാതെ പെട്ടിമുടിയിലേക്ക് .
ദേശീയ ദുരന്ത നിവാരണ സേന , പോലീസ് ഫയർഫോഴ്സ് മുന്നിൽ. മഴ പെയ്തു കൊണ്ടേയിരിയ്ക്കുന്നു , കനത്ത മഞ്ഞും . എട്ടു മണിയ്ക്കടുത്ത് പെട്ടിമുടിയിലെത്തി ഇടുക്കി എം.പി. ഡീനുണ്ട് സബ് കളക്ടറുണ്ട് സി.ആർ.പി.എഫ് മേധാവി രേഖയുണ്ട് .
രാവിലത്തെ ഭക്ഷണം പെട്ടിമുടിയിൽ നിന്നായിരുന്നു രക്ഷാപ്രവർത്തകർക്കൊപ്പം ഉപ്പുമാവ് .. തൊട്ടപ്പുറത്തെ മുറിയിൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങളുടെ മണം മൂക്കിലേക്ക് അടിച്ചു കയറി… ഭക്ഷണം പാതി വഴിയിലുപേക്ഷിച്ച് മടങ്ങി.
ഇടതടവില്ലാത്ത മഴയിൽ 9 ശവശരീരങ്ങൾ അവർ കണ്ടെടുത്തു. ഉറ്റവരെയും ഉടയവരെയും കാണാൻ തമിഴ് നാട്ടിൽ നിന്നും ഓരോ ജീപ്പിലും ആളുകൾ എത്തികൊണ്ടേയിരുന്നു.. കൊവിഡ് രോഗബാധ രൂക്ഷമായ ഇടങ്ങളിൽ നിന്നും മാസ്കു പോലുമില്ലാതെ … തിരിച്ചു ഇറങ്ങിയിട്ട് തടസങ്ങളും കടന്ന് പെരിയ വാരയിലെത്തിയപ്പോൾ ഒന്നരമണി.
വീണ്ടും കയറാൻ ശ്രമിച്ചെങ്കിലും കനത്ത മഴയും ഗതാഗത തടസവും വില്ലനായി മുന്നിൽ വന്നപ്പോൾ പാതിവഴിയിൽ യാത്ര ഉപേക്ഷിയ്ക്കേണ്ടി വന്നു……സന്ദീപ് സലിം