വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ അവസാന ഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

Share News

പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായതിനു ശേഷമുള്ള ജോലികളിലേക്ക് കടന്നു.

തെളിഞ്ഞ കാലാവസ്ഥയിൽ പൂർത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾക്കുള്ള തൊഴിലാളികൾ ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടുണ്ട്.

ഈ മാസം 11 ന് തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടക്കും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തികഞ്ഞ ശ്രദ്ധ പുലർത്തുന്നു.

Share News