പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു.

Share News

പാലക്കാട് രൂപതയിലെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള ആദ്യ മൃത സംസ്കാരം ഇന്നലെ 10.8.2020 തിങ്കളാഴ്ച നടന്നു.

#പാലക്കാട് രൂപതയിലെ #യുവവൈദികർ വേറെ ലെവലാണ്…. കോവിഡ് പശ്ചാത്തലത്തിൽ, രോഗികളോടും കോവിഡ് ബാധിച്ച് മരിച്ചവരോടും അനുകമ്പയോടും ആദരവോടും കൂടെ പരിചരിക്കുന്നതിനും, മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന് പാലക്കാട്‌ രൂപതാ അംഗങ്ങളായ യുവ വൈദീകരെയും ,ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങളും, സന്നദ്ധ സേവനത്തിന് തയ്യാറായ തിരഞ്ഞെടുക്കപ്പെട്ട അൽമായരേയും കോർത്തിണക്കിക്കൊണ്ട് പാലക്കാട് സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് #സമരിറ്റൻസ്#പാലക്കാട് ഈ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആദ്യത്തെ മൃത സംസ്കാര ചടങ്ങുകൾ ഭക്ത്യാദരപൂർവം നടത്തപ്പെട്ടു.

ഞാനുൾപ്പെടെ 125ൽ അതികം അംഗങ്ങൾ ഉള്ളതാണ് #സമരിറ്റൻ#പാലക്കാട് എന്ന സന്നദ്ധ സംഘടന. കോവിഡ് പശ്ചാത്തലത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഉള്ള പരിശീലനം നേടിയ അംഗങ്ങൾ, എങ്കിലും ആദ്യ മൃതസംസ്കാര ചടങ്ങ് വന്നപ്പോൾ പ്രിയപ്പെട്ട വൈദികർ തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുത്തു.

സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോറിന്റൈനിൽ പോകേണ്ടി വന്നാലും കുടുംബമായി ജീവിക്കുന്ന ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന തീരുമാനമാണ് വൈദികർ നേരിട്ട് ഈ കർമ്മങ്ങൾ നിർവഹിച്ചത്.

എന്നാൽ #ജാതിമതഭേദമന്യേ ഏതൊരാൾക്കും അർഹിക്കുന്ന ആദരവോടുകൂടി #മൃതസംസ്കാര ശുശ്രൂഷ നൽകുന്നതിനുവേണ്ടി കൂടിയാണ് സമരിറ്റൻ പാലക്കാട് എന്ന സന്നദ്ധ സംഘടന രൂപീകൃതമായിരിക്കുന്നത്.

മൃത സംസ്കാരശുശ്രുഷകൾക്ക് അൽമായ നേതൃനിരയിലുള്ള #ബെന്നികിളിരൂപറമ്പിൽ ഉൾപ്പടെ #ഫാ#ജോമിസ് കൊടകശേരിൽ,#ഫാ.#സുമേഷ് നാൽപതാംകളം, #ഫാ.#ജോബി കാച്ചപ്പിള്ളി, #ഫാ.#സീജോ കാരിക്കാട്ട്‌, #ഫാ.#റെന്നി പുല്ലുകാലായിൽ #ഫാ.#സെബിൻ ഉറുകുഴിയിൽ #ഫാ.#എബി പൊറത്തൂർ, #ഫാ.#ജസ്റ്റിൻ കോലംകണ്ണി എന്നീ വൈദീകരും നേതൃത്വം നൽകി.*

പാലക്കാട്‌ രൂപത അധ്യക്ഷൻ മാർ #ജേക്കബ്#മനത്തോടത്ത് പിതാവിന്റെയും സഹായ മെത്രാൻ മാർ #പീറ്റർ#കൊച്ചുപുരയ്ക്കൽ പിതാവിന്റെയും* പ്രാർഥനയോടെയും ആശീർവാദത്തോടെയും ആരംഭിച്ച ഈ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഈ കർമ്മം കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് നടത്താൻ സാധിച്ചു എന്നുള്ളത് ദൈവാനുഗ്രഹം ആയി കാണുന്നു

.ഈ സംസ്കാരത്തിൽ പങ്കെടുത്തവരുടെ പേരുകൾ പ്രസിദ്ധീകരിച്ചത് ലൈക്കിനോ ഷെയറിനോ വേണ്ടിയല്ല.

മറിച്ച് അല്പം റിസ്ക് എടുത്ത് കൊണ്ട് തന്നെ സുവിശേഷത്തിന് സാക്ഷ്യം നൽകാൻ തയ്യാറായവരെ നന്ദിയോടെ സ്മരിക്കുന്നു എന്ന് അറിയിക്കാനാണ്

.ഒപ്പം #Samaritans #palakkad എന്ന സന്നദ്ധ സംഘടന യിലെ അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നതിനും…

.Santhosh Arackal

Share News