ആദ്യ നായിക പി. കെ. റോസിയെ ആട്ടിപായിച്ച നാടാണ്; പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു. ” – കനി കുസൃതി.

Share News

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു. ആദ്യനായികയെ താൻ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാർ വിലക്കി. ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാൻ വരാൻ പ്രമാണിമാർ തയ്യാറായില്ല. റോസിയെ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ടിരുന്ന ജാതി ഹിന്ദുക്കൾ സ്ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റർ ആക്രമിച്ചു. ഒരു നായർ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താൽ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു. നിൽക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു. ജാതി കേരളം പുറത്താക്കിയ പി. കെ റോസിയുടെ ജീവിതം പിന്നെ തമിഴ്നാട്ടിലായിരുന്നു.

ഇന്നോളം പി. കെ. റോസിയോട് മലയാള സിനിമ നീതി കാണിച്ചില്ല. ദളിതരും കറത്തവരുമായ മനുഷ്യരെ മലയാള സിനിമ പൊറത്തു നിർത്തി. അതിന് അപവാദമായി വളർന്നുവന്ന കലാഭവൻ മണിയുടെ നായികയാകാൻ പലരും വിസമ്മതിച്ചു. ഇതേ കലാഭവൻ മണിയുടെ അനിയൻ ആർ. എൽ. വി രാമകൃഷ്ണൻ ജാതി അധിക്ഷേപം നേരിട്ട് കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ ഇപ്പോഴും നിൽക്കുന്നുണ്ട്. വിഗതകുമാരൻ ഇറങ്ങി തൊണ്ണൂറു വർഷത്തിന് ശേഷം ഒരു നായിക അവർക്ക് കിട്ടിയ പുരസ്‌കാരം പി. കെ. റോസിക്ക് സമർപ്പിക്കുകയാണ്, അവർ നേരിട്ട ജാതി പീഡനം ഇന്നും തുടരുന്നു എന്നോർമ്മിപ്പിക്കുകയാണ്. കാലം നീതിയെ കരുതി വെക്കും കെട്ടോ

Arun Dravid Kaduthuruthy

Share News