ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.

Share News

തിരുവനന്തപുരം കാരക്കോണത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ നിരാശപ്പെട്ട് അനു(29) എന്ന യുവാവ് ആത്മഹത്യ ചെയ്തു.

==============================================

സംഭവം ദുഖകരം തന്നെ. Condolences.. സ്വപ്‌നമാർക്കും സരിതമാർക്കും കുട്ടിസഖാക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുന്ന സർക്കാർ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. പക്ഷേ, മറ്റ് ചില വസ്തുതകൾ കൂടി ഒപ്പം പറയാനുണ്ട്.

സർക്കാർ ജോലിയാണ് ഏറ്റവും വലിയ എന്തോ മഹാ കാര്യം എന്ന മൂഢധാരണ, യുവതീയുവാക്കളിൽ ചെലുത്തുന്നത് മൂലമുണ്ടാകുന്ന ദുരന്തം കൂടിയാണിത്. സർക്കാർ ജോലി വേണ്ടിയവർ ടെസ്റ്റ് എഴുതി വിജയിച്ച് നേടീക്കോളൂ. പക്ഷേ, അതിന് താമസം ഉണ്ടായെന്ന് കരുതി ആത്മഹത്യ ചെയ്യുന്നത് ഭയാനകമായ മാനസിക വൈകല്യമോ അപക്വതയോ തന്നെയാണ്. ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.

സർക്കാർ ജോലി ലഭിച്ചാലും പോകില്ലെന്ന് ശഠിക്കുന്നവരെയും, ലഭിച്ച സർക്കാർ ജോലി രാജി വച്ച് സ്വകാര്യജോലിയും ബിസിനസ്സുമൊക്കെ ചെയ്യുന്നവരെയും ഞാൻ ഉത്തരേന്ത്യയിലും, അപൂർവ്വമായി കേരളത്തിലും കണ്ടിട്ടുണ്ട്.

Christo Chiramukhathu

ജീവൻ ജീവിതം ഏത് സാഹചര്യത്തിലും സംരക്ഷിക്കണം .ആത്മഹത്യ ഒരിക്കലും ഒരു പ്രശ്നത്തിനും പരിഹാരമല്ല .-നമ്മുടെ നാടിൻെറ നന്മകളിൽ നമുക്ക് പ്രത്യാശ അർപ്പിക്കാം

.- നമ്മുടെ നാടിൻെറ പ്രവർത്തകർ.-

Share News