മാര്‍ത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം നവംബര്‍ 14ന്.

Share News

തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നവംബര്‍ 14നു സ്ഥാനാരോഹണം ചെയ്യും.

സഭയുടെ ഇരുപത്തിരണ്ടാമതു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ തുടര്‍ന്നു സഭാധ്യക്ഷ ചുമതല നിര്‍വഹിച്ചുവരുന്ന മാര്‍ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം സഭ ആസ്ഥാനത്തെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ തയാറാക്കുന്ന താത്കാലിക മദ്ബഹായിലാണ് നടക്കുക.

രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. തുടര്‍ന്ന് അനുമോദന സമ്മേളനം ചേരും. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്.

കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്.

Share News