രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷവും കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,509 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,08,255 ആയി. 857 മരണങ്ങള് കൂടി പുതുതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 39,795 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.നിലവില്‍ 5,86,244 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 12,82,216 പേര് രോഗമുക്തരായി. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നത്.