
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ഒരു മനുഷ്യാവകാശ പ്രശ്നമാണ്.
വൻവികസന പദ്ധതികളുടെ ദുരന്തമനുഭവിക്കേണ്ടവരാണോ തീരജനത? ചെല്ലാനം പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലെ മൂലംങ്കുഴി, മാനാശ്ശേരി ഡിവിഷനുകളിലുമായി അതിവസിക്കുന്ന ജനതയാണ് ഇരകൾ.
തീരസംക്ഷണത്തിലൂടെ ഇവരുടെ അതിജീവനം സാധ്യമാക്കാൻ രൂപപ്പെടുത്തിയിട്ടുളള ജനകീയരേഖ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നാട്ടറിവുകളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെയും പിന്തുണയോടെ തയ്യാറിക്കിയിട്ടുളള ജനകീയരേഖ നിർദേശിക്കുന്ന പദ്ധതികളുടെ പൂർത്തികരണത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
മാതൃഭൂമി പത്രം ജനകീയരേഖയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധമായി ചേർക്കുന്നു.

Shaji George