ഡ​ല്‍​ഹി​യി​ല്‍ പ​ട​ക്ക വി​ല്‍​പ്പ​ന നി​രോ​ധി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ട​ക്ക​വി​ല്‍​പ​ന ഡ​ല്‍​ഹി​യി​ല്‍ നി​രോ​ധി​ച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യു​ണ​ലി​ന്‍റേ​താ​ണ് ന​ട​പ​ടി. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച്‌ ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല. പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കാ​നും വാ​ങ്ങാ​നും ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ലെ​ന്ന് ഹ​രി​ത ട്രൈ​ബ്യു​ണ​ല്‍ അ​റി​യി​ച്ചു.

മലിനീകരണ തോത് കൂടുതലുള്ള നഗരങ്ങളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ. ദീപാവലി, ചാത്ത്, പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളില്‍ മാലിന്യം കുറവുള്ള പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് നേ​ര​ത്തേ, രാ​ജ​സ്ഥാ​നും ഹ​രി​യാ​ന​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളും പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇതിനു പിന്നാലെയാണ് മലിനീകരണം കണക്കിലെടുത്തുള്ള ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്.

Share News