
ഈ തീരുമാനം കോടിയേരി മുന്‍പേ എടുക്കണമായിരുന്നു: ഉമ്മന്‍ ചാണ്ടി
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി പദം കോടിയേരി ബാലകൃഷ്ണന് ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനം കോടിയേരി മുന്‍പേ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം, കോടിയേരി ഗതികെട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവധിയാണോ രാജിയാണോ എന്ന കാര്യം സിപിഎം കേരളത്തോട് തുറന്നു പറയണം. മകന്റെ ലഹരിമരുന്ന് കേസുമായി കോടിയേരിയും കുടുംബവും വളരെയധികം ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതെന്നും മുല്ലപ്പളളി പറഞ്ഞു.