പ്രതിസന്ധി കാലഘട്ടത്തിൽ ഒരു യഥാർത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഗവൺമെന്റ് നോടൊപ്പം നിന്ന് ഗവൺമെന്റിനെ സഹായിച്ചു, പാളിച്ചകൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടി കാണിച്ച് മുന്നോട്ടുപോകുക എന്നുള്ളതാണ്.

Share News

കോൺഗ്രസിന്റെ അന്തകനാകാൻ ആണോ മുല്ലപ്പള്ളിയുടെ ഉദ്ദേശം?

ഞാനൊരു മലയാളി എന്നുപറയുന്നതിൽ അഭിമാനിക്കുന്നു. ഈ കൊറോണ കാലത്ത് ആ അഭിമാനം ഒന്നുകൂടി എനിക്ക് വർദ്ധിച്ചു. സമ്പന്ന രാഷ്ട്രങ്ങൾ കൊറോണയ്ക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ, കേരളം അഭിമാനത്തോടെ തലയുയർത്തി നിന്നു.

കൊറോണ പ്രതിസന്ധിയെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി ഗവൺമെന്റിന്റെ പിന്നിൽ നിൽക്കുന്നതാണ് നാം കണ്ടത്. നമ്മെ നയിച്ച ഗവൺമെന്റ് കൊറോണയെ എതിരിടുന്നതിൽ വിജയിച്ചു എന്ന് പറഞ്ഞാൽ ശരിയാണ് എന്നാണ് എന്റെ അഭിപ്രായം.

ഇത് ശശി തരൂർ എംപിയും രാഹുൽ ഗാന്ധിയും അംഗീകരിച്ചതു തന്നെയാണ്. ചെറിയ പാളിച്ചകൾ പലസ്ഥലത്തും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ അത് നമുക്ക് മാനുഷികം എന്ന രീതിയിൽ അംഗീകരിക്കാവുന്നതാണ്.

ഇത്രയും ഞാൻ പറഞ്ഞത് കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്റെ ബഹുമാന്യനായ കെപിസിസി പ്രസിഡന്റ്, ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെ കുറിച്ച് ഇന്നലെ പറഞ്ഞ അഭിപ്രായം കേട്ടിട്ടാണ്.

കോൺഗ്രസ് എന്നത് മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനമാണ്.

പക്ഷേ ഇന്ന് അത് ദുർബലമായി കൊണ്ടിരിക്കുന്നു. അതിനു കാരണം സാധാരണക്കാരായ പാർട്ടി പ്രവർത്തകർ അല്ല. സമയവും ജീവനും സമ്പത്തും നഷ്ടപ്പെടുത്തി ഈ പാർട്ടിയെ വളർത്തുന്നതിൽ പങ്കുവഹിക്കുന്ന, ഒരു ലാഭവും ലഭിക്കാത്ത ലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകർ കേരളത്തിലുണ്ട്. അവരുടെയൊക്കെ പ്രതീക്ഷ, വരുന്ന പഞ്ചായത്ത് ഇലക്ഷനും അതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ്

. ഒരു തെരഞ്ഞെടുപ്പിലെ വിജയം നിശ്ചയിക്കുന്നത് 10% വരുന്ന നിഷ്പക്ഷ വോട്ടുകളാണ്. പ്രിയപ്പെട്ട മുല്ലപ്പള്ളി, നിങ്ങളുടെ ഇത്തരം പ്രസ്താവനകളും വാക്കുകളും കേരളത്തിലെ നിഷ്പക്ഷ വോട്ടുകൾ തിരിച്ചുവിടും എന്നതിൽ ഒരു സംശയവുമില്ല.

ആരാധനാലയങ്ങൾ തുറക്കണം എന്ന് പറയുകയും, തുറന്നു കഴിഞ്ഞപ്പോൾ തുറന്നത് ധൃതിയിൽ ആയി എന്ന് പറയുകയും ചെയ്ത, നിലപാടിൽ ഉറപ്പില്ലാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ വാക്കുകൾ കേരളത്തിലെ സമൂഹം ശ്രദ്ധിച്ചതാണ്.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന് പതനത്തിന് കാരണം, അപ്പോഴത്തെ കെപിസിസി പ്രസിഡണ്ട് ആയ വി.എം സുധീരന്റെ വാക്കുകളും പ്രവർത്തികളും ആണെന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് ഞാൻ.

കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കുവാൻ അങ്ങ് കേന്ദ്രം മുതൽ കേരളം വരെ കുറെ ആൾക്കാരുണ്ട്. ദയവായി അവരെ പോലെ ആകരുത്

. വഹിക്കുന്ന സ്ഥാനത്തിന്റെ മഹനീയത മനസ്സിലാക്കാതെ, സ്ഥാനത്തിന് യോജിക്കാത്ത വാക്കുകൾ പ്രയോഗിക്കുന്ന അങ്ങ് ദയവായി സ്ഥാനത്യാഗം ചെയ്തു ഈ പ്രസ്ഥാനത്തെ രക്ഷിക്കൂ.

പ്രതിസന്ധി കാലഘട്ടത്തിൽ ഒരു യഥാർത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഗവൺമെന്റ് നോടൊപ്പം നിന്ന് ഗവൺമെന്റിനെ സഹായിച്ചു, പാളിച്ചകൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടി കാണിച്ച് മുന്നോട്ടുപോകുക എന്നുള്ളതാണ്

.Tony Joseph Punchakunnel

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു