തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ, ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മാംഗളൂര്, മാംഗളൂര്-ചെന്നൈ, ചെന്നൈ-മൈസൂരു, മൈസൂരു-ചെന്നൈ സര്‍വീസുകള്‍ ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്നു സതേണ്‍ റെയില്‍വേ അറിയിച്ചു.
ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം ട്രെയിന്‍ ഈ മാസം 27 മുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 7.45ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള ട്രെയിന്‍ 28 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 4.40നു ചെന്നൈയിലെത്തും.
ചെന്നൈ സെന്‍ട്രല്‍ മാംഗളൂര് സര്‍വീസും ഈ മാസം 27 മുതല്‍ ആരംഭിക്കും. ദിവസവും രാത്രി 9.10ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 12.10ന് മാംഗളൂരില്‍ എത്തിച്ചേരും. 28 മുതല്‍ ഉച്ചയ്ക്ക് 1.30നു മാംഗളൂര് സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു പുലര്‍ച്ചെ 5.35ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
ചെന്നൈ സെന്‍ട്രല്‍ മൈസൂരു ട്രെയിന്‍ 27 മുതല്‍ രാത്രി 9.15ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ 6.40ന് മൈസൂരുവില്‍ എത്തിച്ചേരും. മൈസൂരുവില്‍ നിന്നും 28 മുതല്‍ രാത്രി ഒന്പതിനു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ ഏഴിന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. റിസര്‍വേഷന്‍ ചെയ്തിട്ടുള്ള യാത്രക്കാര്‍ക്കു മാത്രമാണ് യാത്ര അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമാകും യാത്ര. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.