
വീണ്ടും പ്രത്യക്ഷ സമരവുമായി യുഡിഎഫ്
തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരവുമായി പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളും മാര്‍ച്ചിനുണ്ടായിരുന്നു. നുണ പറഞ്ഞ മുഖ്യമന്ത്രി രാജി വയ്ക്കുക എന്ന പ്ലക്കാര്‍ഡുമായാണ് മാര്‍ച്ച് നടത്തിയത്.
കോവവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് അഞ്ച് പേര് മാത്രം മാര്‍ച്ചില്‍ പങ്കെടുത്തത്.