
കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.-മുഖ്യ മന്ത്രി
ബിഹാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്.
സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാർലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മുഖ്യ മന്ത്രി പിണറായി വിജയൻ