വാഹനാപകടം:ആറ്റിങ്ങലിൽ മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിൽ പാൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കൊല്ലം കല്ലുവാതുക്കൽ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
തിരുവനന്തപുരത്തേക്ക് പാലു കൊണ്ടുപോകുകയായിരുന്നു ടാങ്കർ ലോറി. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.