“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!

Share News

“വിദ്യ ദേവിക” പദ്ധതി കൂടുതൽ ഭവനങ്ങളിലേക്ക്!ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത കുട്ടികൾക്ക് അതിനായി ആരംഭിച്ച ഉദ്യമം സുമനസ്സുകൾ ഏറ്റെടുത്തപ്പോൾ ഇന്ന് അഞ്ചാമത്തെ വീട്ടിലും ടിവി എത്തി.

ശ്രീജയുടെ മകൾ ചിന്നു എന്ന ദിവ്യക്കും പഠിക്കാൻ ടിവി ആയി. ഭർത്താവിന്റെ മരണ ശേഷം തീർത്തും ക്ലേശ പൂർണമായിരുന്ന ശ്രീജക്ക് കരൾരോഗം കൂടി പിടികൂടി. 15 ലക്ഷത്തോളം ഇതുവരെ ചിലഴിച്ചു. കരൾ മാറ്റിവെക്കൽ മാത്രമാണ് പരിഹാരമെങ്കിലും അതിന് നിവൃത്തിയില്ല. പഠിക്കാൻ ചിന്നുവിന് ടിവി ഇല്ലാത്ത വിവരം അറിഞ്ഞപ്പോൾ ആ കുടുംബത്തെയും സഹായിക്കാനായി. മത്സ്യ തൊഴിലാളിയായ സുദർശൻ ഈ.മ.യു അടക്കം ചില സിനിമകളിൽ ചെറു വേഷങ്ങൾ ചെയ്തിട്ടുള്ള കലാകാരൻ കൂടിയാണ്. ഭാര്യ പരിമളം മക്കളായ ഹൃദ്യ, ഹർഷ, ഹരിഷ്മ, അമർനാഥ് എന്നിവർ അടങ്ങുന്ന സന്തുഷ്ട കുടുംബം. കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതിനാൽ ടിവി കേടായ ശേഷം വാങ്ങാൻ നിവൃത്തി ഇല്ലാതെ വിഷമിക്കുമ്പോഴാണ് കൂനിൻമേൽ കുരു എന്നവണ്ണം ഓൺലൈൻ അധ്യയന രീതി കൂടി വന്നത്. മക്കളുടെ പഠനം മുടങ്ങിയതിൽ വേദനിച്ചു കഴിയുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ ചെല്ലാനത്തെ മുതിർന്ന കോൺഗ്രസ്സ്‌ നേതാവ് വി.ടി. ആന്റണി ശ്രദ്ധയിൽപെടുത്തി.

മണ്ഡലം പ്രസിഡന്റ്‌ ഷാജി തോപ്പിലും ഇവരെ സഹായിക്കണമെന്നു ആവശ്യപ്പെട്ടു. എസ്.ആർ.എം റോഡിൽ ഗ്ലാസ്സ് വ്യാപാരം നടത്തുന്ന കുടുംബസുഹൃത്ത് അരവിന്ദൻചേട്ടനോട് ഇവരുടെ കാര്യം പറഞ്ഞപ്പോൾ മകനായ ഹരികൃഷ്ണനോട് ടിവി വാങ്ങി നൽകാൻ ഏല്പിച്ചു.

സുദർശന്റെ നാലു മക്കളും ടിവി കിട്ടിയ വലിയ സന്തോഷത്തിലാണ്!

മുൻകൊച്ചി മേയർ ടോണി ചമ്മണി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു