
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു
കൊല്ലം: പരേതനായ പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ പത്നി വിജയലക്ഷ്മി അമ്മ അന്തരിച്ചു. 86 വയസായിരുന്നു. പ്രമുഖ നടന്‍ സായികുമാര്‍, നടി ശോഭാ മോഹന്‍ എന്നിവരുള്‍പ്പെടെ 8 മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തില്‍ നടക്കും.
നടന്‍ വിനു മോഹന്‍, മാധ്യമ പ്രവര്‍ത്തക ലക്ഷ്മി ഷാജി എന്നിവര്‍ ചെറുമക്കളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.