
ആദ്യം അവര്‍ പരിഹസിച്ചു; പിന്നീടവര്‍ വേട്ടയാടി…. ഇപ്പോഴവര്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.
പ്രതീക്ഷയുടെ വെള്ളിവെളിച്ചം കത്തുന്നു.
ഹത്രാസിലേക്കുള്ള യാത്രയും ‘ഖേത്തി ബചാവോ, കിസാന്‍ ബചാവോ യാത്ര’യും പുതുവെളിച്ചമാണ്. പ്രതീക്ഷ നശിച്ച ജനതയ്ക്ക് കരുത്താവുകയാണ്. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നുവെന്ന് കേന്ദ്രത്തിലെയും യുപിയിലേയും ഭരണകൂടങ്ങൾക്ക് മനസിലായി തുടങ്ങിയിരിക്കുന്നു.

ഫാസിസത്തിന്റെ മുഖമടച്ചടിക്കാന്‍ ഇന്ദിരയുടെ പിന്‍തലമുറയുണ്ടെന്നുള്ളതാണ് ഈ രാജ്യത്തിൻ്റെ പ്രത്യാശ. ഇന്നലെയത് ഹത്രാസിൽ കണ്ടു. ഇന്ന് അത് ബധാനി കാലാനിലെ കർഷക ഭൂമിയിലും. എല്ലാ പ്രതീക്ഷയും നശിച്ച ഈ രാജ്യത്തെ കർഷകർ അങ്ങയുടെ വാക്കുകകൾ വിശ്വസിക്കുകയാണ് രാഹുൽ ജി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിവാദമായ കാർഷിക നിയമങ്ങൾ നീക്കംചെയ്യുമെന്ന് പറഞ്ഞ അങ്ങയുടെ വാക്കുകൾ അവർ നെഞ്ചിലേറ്റുകയാണ്.

താങ്ങുവിലയും ഭക്ഷ്യസംഭരണ സംവിധാനവും തകർക്കുക എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തെ പോരാട്ടത്തിലൂടെ കോൺഗ്രസ് തകർത്തെറിയും. അതിന് ഞങ്ങൾക്ക് കുറുവടിയും ആയുധങ്ങളും വേണ്ട, ത്രിവർണ്ണ പതാക എന്ന ഒരൊറ്റ വികാരമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്. ‘ഖേത്തി ബചാവോ, കിസാന്‍ ബചാവോ യാത്ര’യുടെ ഭാഗമായി ബധാനി കാലാനിൽനിന്ന് ജത്പുര വരെ രാഹുൽ ജി നയിക്കുന്ന ട്രാക്ടർ റാലി അവസാനിക്കുമ്പോൾ ഭരണകൂടത്തിന് ബോധ്യമാകും ഒരു ജനത മുഴുവൻ ഇന്ദിരയുടെ പിൻതലമുറയ്ക്ക് പിന്നിലുണ്ടെന്ന്.
കാരണം പ്രതീക്ഷയോടെ രാജ്യം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ അണിനിരക്കുകയാണ്. ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആശ്വാസമായി ഞങ്ങളുടെ നേതാവെത്തിയപ്പോൾ തന്നെ നിങ്ങളുടെ ചങ്കിടിപ്പ് കൂടിയത് രാജ്യം കണ്ടതാണ്.
ആദ്യ തവണ കൈയ്യേറ്റം ചെയ്തിട്ടും അപകടപ്പെടുത്താന്‍ ശ്രമിച്ചിട്ടും നീതിക്കായി ഹത്രാസിലേക്ക് പോയ ആ നിശ്ചയദാര്‍ഢ്യത്തെ കൈയ്യടികളോടെ ഈ ജനത വരവേറ്റത് മാറ്റത്തിന്റെ സൂചനയാണ്.
അതെ…. കോണ്‍ഗ്രസിനൊപ്പം മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ രാജ്യം സജ്ജമായിരിക്കുന്നു.

VP Sajeendran MLA