പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ ;എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.
പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ 32 വർഷങ്ങളായി സെഹിയോൻ ഊട്ടു ശാലകൾ വഴി മുടക്കം കൂടാതെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനം നമുക്ക് പരിചിതമാണല്ലോ. കോവിഡ് എന്ന മഹാമാരി വന്നതിൽ പിന്നെ ഊട്ടി ശാലകളിൽ വയോജനങ്ങൾക്ക് വന്ന് ഭക്ഷണം കഴിക്കുവാൻ അനുവദിക്കപെടാത്ത സാഹചര്യം വന്നതിനാലും ദിനംപ്രതി ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ എണ്ണം കൂടിയതിനാൽ ഉം ആരംഭിച്ച #സെഹിയോൻസെൻട്രൽകിച്ചൺ മുടക്കം കൂടാതെ എട്ടു മാസം പിന്നിട്ടു. ഇപ്പോൾ കിച്ചൻ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സാധനങ്ങൾ എല്ലാം തീർന്നു കാലി ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്റെ എല്ലാ സുഹൃത്തുക്കളോടും സഹായം ഞാൻ അഭ്യർത്ഥിക്കുകയാണ്.
വിളിക്കുക 9847727088
#ആവശ്യമായ_സാധനങ്ങൾ:
1)അരി
2)കടല
3) വെള്ളക്കടല
4) വൻപയർ
5) ചെറുപയർ
6) ഉപ്പ
7)മസാലപ്പൊടി
8)മുളകുപൊടി
9)മല്ലിപ്പൊടി
10)മഞ്ഞൾപൊടി
11)കടലപ്പരിപ്പ്
12)പീസ് പരിപ്പ്
13)സൺ ഫ്ലവർ ഓയിൽ
14)വെളിച്ചെണ്ണ
15) കടുക്
16)കുരുമുളക്
17)പാമോയിൽ
18) സവാള
19) ഉരുളക്കിഴങ്ങ്
Courtesy – Judeson M X Myloth