നമ്മുടെ ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമിക്കണം.

Share News

പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോ അംഗവും ജാഗ്രത പുലർത്തണം.

പ്രിയമുള്ളവരേ,ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5,308,014 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച്, വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്ത്യ. കേരളത്തിൽ പ്രതിദിന കേസുകൾ നാലായിരത്തിനു മുകളിൽ എത്തിയിരിക്കുന്നു. എറണാകുളത്ത് പ്രതിദിനം 300 ലേറെപ്പേർ രോഗബാധിതരാകുന്നു.

പ്രതിദിന കേസുകളുടെ എണ്ണം കൂടിവരുന്നത്, ഏറ്റവും ആവശ്യമുള്ള എല്ലാവർക്കും തീവ്രപരിചരണം നൽകുന്നതിനു വെല്ലുവിളിയുണ്ടാക്കും. അത് മരണസംഖ്യ വർദ്ധിക്കാൻ കാരണമാകും. രോഗബാധിതർ ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചേക്കും. മാത്രമല്ല, കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗം ആൾക്കാരിലും അത് അധിക ജോലിഭാരവും സമ്മർദ്ദവും സൃഷ്ടിക്കുമെന്ന വസ്തുത കൂടി നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചാൽ മഹാമാരിയുടെ ആഘാതം നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാകും.

മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ, കോവിഡ് പ്രതിരോധം എന്നത് ഒരു ജനകീയ പ്രവർത്തനമാണ്. സർക്കാരുകൾക്കും പൊതുജനങ്ങൾക്കും ഇതിൽ കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. രോഗവ്യാപനം തടയുന്നതിൽ ഓരോ വ്യക്തിയും അവരവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ആത്മപരിശോധന നടത്തണം.

നമ്മുടെ ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമിക്കണം.

എല്ലാവരും പരസ്പരം സഹകരിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ കഴിയുകയുള്ളൂ. ഓരോ വ്യക്തിയും അവരുടെയും കുടുംബത്തിന്റെയും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണം. പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോ അംഗവും ജാഗ്രത പുലർത്തണം.

രോഗബാധിതർക്കെന്നതു പോലെ, കോവിഡ് പോരാട്ടത്തിൽ നമുക്ക് വേണ്ടി രാപകൽ പ്രയത്നിക്കുന്നവർക്കും മാനസിക-സാമൂഹിക പിന്തുണ നമ്മൾ കൊടുക്കണം.

നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുള്ളത് സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്താണ്. എല്ലാവരും വൈറസിനൊപ്പം ജീവിക്കാൻ ശീലിച്ചെങ്കിൽ മാത്രമേ വാക്സിനുകൾ വരുന്നതു വരെ ഈ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ നമുക്കു കഴിയുകയുള്ളൂ. അതിനായി:

>> “SMS” (സാനിറ്റൈസർ/സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റാൻസിംഗ്) എന്ന അടിസ്ഥാന കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും തിരക്കേറിയ സ്ഥലങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ടും നമ്മൾ ഈ സാഹചര്യത്തെ വളരെ ഉത്തരവാദിത്തത്തോടെ അഭിമുഖീകരിക്കണം. ഇതുവഴി നമ്മൾ മാത്രമല്ല, നമ്മുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കുന്നുവെന്ന് നാം ഓർക്കണം.

10 വയസ്സിന് താഴെയുള്ള കുട്ടികൾ, 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക.>> അനാവശ്യ യാത്രകൾ ഒഴിവാക്കുക.>> ടെലിമെഡിൻസിൻ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തുക.>> കൂട്ടം ചേരലുകളും ചടങ്ങുകളും ഒഴിവാക്കുക.>>കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് മരണാനന്തര‌ ചടങ്ങുകൾ നടത്തുക.>>രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് സ്വയം പരിശോധിക്കുക.>>വീട്ടിൽ കഴിയുന്ന സമയം അടുത്ത കുടുംബാംഗങ്ങളുമായി മാത്രം ചെലവഴിക്കുക.>>അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കടകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പോകാൻ ശ്രമിക്കുക>>ഷോപ്പുകളുടെ അല്ലെങ്കിൽ റെസ്റ്റോറന്റുകളുടെ കൂടുതൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുക.>> നിങ്ങൾ ഒരു പ്രൈമറി/സെക്കണ്ടറി കോൺടാക്റ്റ് ആണെങ്കിൽ എല്ലാ ക്വാറന്റൈൻ പ്രോട്ടോക്കോളുകളും പിന്തുടരുക. മറ്റുള്ളവർക്ക് രോഗബാധയുണ്ടാകാനുള്ള ഉറവിടമായി നിങ്ങൾ മാറരുത്.പ്രതിദിനം നീളം കൂടിവരുന്ന രോഗബാധിതരുടെ ലിസ്റ്റിൽ എന്റെ പേരുണ്ടാവില്ല എന്ന് ദൃഢനിശ്ചയം ചെയ്തു ജീവിതരീതികളിലും സാമൂഹിക ഇടപെടലുകളിലും മാറ്റം കൊണ്ടുവരാൻ ശ്രദ്ധിക്കുമല്ലോ

.അതിജീവനം മാത്രം മുന്നിൽക്കണ്ട് നമുക്കൊന്നിച്ചു കോവിഡിനെതിരെ തളരാതെ പോരാടാം.

Shri. Suhas S, IAS

Dear friends,

As per the latest statistics of WHO, India ranks second in the world in terms of number of Covid cases . In Kerala, the daily number of cases have crossed 4,000. In Ernakulam, there are 300 plus new patients daily. This is likely to increase further. The increasing number of cases per day will challenge the provision of critical care to those who will need it the most. This will cause an increase in mortality too. Sharp surge in number of infected people may affect the efficiency of health systems. Furthermore, we must bear in mind the fact that it will create an additional workload and stress on all categories of people involved in Covid prevention activities. Unfortunately, if that happens, the impact of the epidemic will be unprecedented. As mentioned earlier, most effective strategy to contain Covid 19 spread is through strong support from public especially with regard to strict compliance to prevention protocols. Government and public have a collective responsibility for this. Each person should do a self-assessment to see if they are fulfilling their social responsibility in preventing the spread of the disease. We must remember that we have to pay a heavy price for our carelessness and neglect. This crisis can only be overcome if everyone cooperates with each other. Each person should pay more attention to their own health and health and well being of their family. Each member must be careful not to bring the virus back home if they have to go outside. As with the sick, we must provide psychological and social support to those who work day and night for us in the fight against Covid. The restrictions have been relaxed in view of the plight of the common people. Only if everyone behaves responsibly and follow all protocols, will we be able to control the disease until the vaccines arrive:Until then, >> We have to deal with this situation very responsibly by following the basic COVID 19 protocol-“SMS” (Sanitizer / Soap, Mask, Social Distancing) and avoiding crowded places as much as possible. We must remember that this protects not only us but also our friends and family. >> Children under 10 years of age, adults over 60 years of age, pregnant women and those seeking treatment for any type of illness should not leave the house.>> We should avoid all types of unnecessary travel >> We should make use of telemedicine facility to consult doctor for minor ailments>> We should ensure that funerals are conducted in presence of minimum people only>> We should Self monitor ourselves for any Covid relates symptoms regularly>> Try to spend quality time at home with close family members only>Make it a habit to go to market only once in a week for essential items only and make more use of home delivery facilities available for shops or restaurants>>If you are a primary or a secondary contact follow all quarantine protocols.Dont become a source of infection for others>>Most importantly protect the vulnerable and aged family members from unnecessary exposure.Take care of their social and health needs.

I hope that all of you will make changes in your lifestyle and social interactions so as to ensure that your name will not be on the list of patients which is getting longer every day

.Let’s fight together dreaming the survival against Covid.

Shri. Suhas S, IAS

Shri. Suhas S , IAS
Collector, Ernakulam


Collectorate, Civil Station, Kakkanad Kakkanad, Kerala, India 682030

Share News