
കുറച്ച് ക്യാമറ ഭ്രാന്ത് ഉണ്ടേലും ഫാമിലിക്കും പ്രൊഫഷനും ഒരേ ഇമ്പോർട്ടന്റ്സ് കൊടുക്കുന്ന ആളാണ്. വിവാഹശേഷവും അതേ പ്രണയം തുടരാം എന്ന് തെളിയിക്കുകയാണ്
ആതിരാ ജോസ്
രാവിലെ anniversary wishes കേട്ടാണ് കട്ടിലിൽ നിന്ന് ഏറ്റത്. അപ്പോലാ ണ് ആ സത്യം മനസിലായത് ഇന്നേക്ക് 5 വർഷം ആയി ഈ ഓട്ടം തുടങ്ങീട്ട്.
കുറെയേറെ സന്തോഷങ്ങളും സങ്കടങ്ങളും അതിലേറെ ഫൈറ്റും ആയി കൂടെ എന്റെ കെട്ടിയോനും. പുള്ളികാരനെപ്പറ്റി പറയുവാണേൽ കുറച്ച് ക്യാമറ ഭ്രാന്ത് ഉണ്ടേലും ഫാമിലിക്കും പ്രൊഫഷനും ഒരേ ഇമ്പോർട്ടന്റ്സ് കൊടുക്കുന്ന ആളാണ്. വിവാഹശേഷവും അതേ പ്രണയം തുടരാം എന്ന് തെളിയിക്കുകയാണ് പുള്ളി.
എന്നെകാട്ടും പത്തിരട്ടി ക്ഷമയുള്ള ആളാണ് അതുകൊണ്ട് എന്നെ സഹിക്കുന്നു. ഞാൻ മറ്റ് എന്തെ കാര്യം ചെയുനതിനെക്കാളും കുക്ക് ചെയുന്നതാണ് ചേട്ടായിക്കിഷ്ടം നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ സൂപ്പർ കുക്ക് ആണെന്ന് സത്യത്തിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത പണിയായതു കൊണ്ട് ഭയങ്കര പോക്കലാ. അതുകൊണ്ട് എന്ത് ഉണ്ടാക്കികൊടുത്താലും athi..സൂപ്പറാ.. പൊളിച്ചു എന്ന് പറയും അങ്ങനെയാണ് അടുക്കള കാണാത്ത ഞാൻ ബിരിയാണി വരെ ഉണ്ടാക്കിയത്
. പറഞ്ഞു സുഖിപ്പിച് മനസുമാറ്റാൻ മിടുക്കനാണ്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് എന്റെ ചേട്ടായീ... വായിക്കുന്നവർക്ക് എന്ത് തള്ളാന്ന് തോന്നുന്നുണ്ടാകാം. നമ്മുടെ ചെറിയ തള്ളൽ മറ്റുള്ളവർക് വലിയ ഇൻസ്പിറേഷൻ ആകട്ടെന്ന് കരുതി. കൂടെ നിങ്ങളുടെ പ്രാർത്ഥനയും
ഫേസ് ബുക്കിൽ എഴുതിയത്