
രാഷ്ട്രീയക്കാരൻെറ തൊഴിലെന്താണ്?
വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധി സംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട് ഹോച്ചിമിന്‍ ചോദിച്ചു*.
*”നിങ്ങളുടെ* തൊഴിലെന്താണ്?”
*”രാഷ്‌ട്രീയം” നേതാക്കള്‍ മറുപടി പറഞ്ഞു*.
*”മുഖ്യമായും നിങ്ങള്‍ എന്തിലാണു വ്യാപൃതരാ യിരിക്കുന്നത്*?”
*ഹോച്ചിമിന്‍ വീണ്ടും ചോദിച്ചു*.
*”രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍*.”
*നേതാക്കളുടെ ഈ മറുപടി കേട്ടപ്പോള്‍ വിയറ്റ്‌നാം നേതാവ് വീണ്ടും ചോദിച്ചു*.
*”അല്ല, ഞാന്‍ ചോദിക്കുന്നത് നിങ്ങളുടെ ഉപജീവന മാര്‍ഗ്ഗം എന്താണെന്നാണ്*?”
*ആ ചോദ്യത്തിനു മുമ്പില്‍ ലജ്‌ജയോടെ തല താഴ്‌ത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ*.
*അപ്പോള്‍ ഹോച്ചിമിന്‍ പറഞ്ഞു*.
*”മുഖ്യമായും ഞാനൊരു കൃഷിക്കാരനാണ്. അതിരാവിലെ എഴുന്നേറ്റ് ഞാന്‍ കൃഷിസ്ഥലത്ത് പോകുന്നു. ഏതാനും മണിക്കൂര്‍ എന്റെ കൃഷിയിടത്തില്‍ പണിയെടുത്ത ശേഷമാണു ഞാന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ദിവസവും ഓഫീസിലേക്ക് പോകുന്നത്.”*
*അങ്ങനെയുള്ള രാഷ്‌ട്രീയക്കാരുടെ കാലം ഇന്ത്യയിലും വരുമോ? ടാറ്റാ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് നടത്തിയ പഠനത്തില്‍ വെളിപ്പെടുത്തിയത് രാഷ്‌ട്രീയം ഉപജീവന മാര്‍ഗ്ഗമാക്കിയ ആറ് ലക്ഷം പേര്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്നാണ്*.
(ഇപ്പോൾ അത് എത്ര ഇരട്ടിയായി കാണും എന്ന് ചിന്തിക്കുക. ഇൻഡ്യയിൽ 2,920,000 ഗ്രാമ പഞ്ചായത്തു മെമ്പർമാർ ഉണ്ട്. ഒരു പഞ്ചായത്തു വാർഡിനു 10 പേർ വച്ചു 3 കോടിയിലധികം പേരുടെ ഉപജീവന മാർഗം രാഷ്ട്രീയമാണ്)
ഇനി നികുതി ദായകരായ നമുക്കെന്ത് ചെയ്യുവാൻ സാധിക്കുമെന്നു് ചിന്തിക്കുക.. പ്രതികരിക്കുക