മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്.
മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്.
മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രീകരണ വേളയിൽ തിരക്കഥയിലില്ലാത്ത മറ്റൊരു സംഭവം കൂടി ഞങ്ങളുടെ ക്യാമറയിൽ പതിഞ്ഞു.
തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.
ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞു, എനിക്ക് നാലരക്ക് ഒരു പരിപാടിയുണ്ട്. നാലരക്ക് മുമ്പ് ചിത്രീകരണം അവസാനിപ്പിക്കണേ എന്ന്. ഇപ്പോൾ കേരള രാഷ്ട്രീയത്തെ ഏറെ അസ്വസ്ഥമാക്കുന്ന ഒരു കേസിനെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തലുകൾ പുറത്തായ ദിവസമായിരുന്നു അന്ന്. അതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കായി പോകുന്നതിനായിരിക്കും നാലരക്ക് തന്നെ ചിത്രീകരണം അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് എന്ന് ഞങ്ങൾ ഊഹിച്ചു.
ഞങ്ങൾ 4.30 ന് തന്നെ ചിത്രീകരണം അവസാനിപ്പിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം നാലരക്ക് പോയത് വീട്ടിലെ പ്രാർത്ഥന മുറിയിലേക്ക് ആയിരുന്നു. TV യിൽ നിറയുന്ന ബ്രേക്കിംഗുകളും ഫ്ലാഷുകളും സ്ക്രോളുകളുമൊന്നും അദ്ദേഹത്തെ ആകർഷിക്കുന്നില്ല. ഒരു മണിക്കൂർ നീളുന്ന പ്രാർത്ഥനയിൽ ഏകാഗ്രമായി ഈ മനുഷ്യൻ മുഴുകുകയാണ്.
അദ്ദേഹത്തോട് അനുമതി ചോദിക്കാതെ പകർത്തിയ കുടുബ കൂട്ടായ്മപ്രാർത്ഥനാ ദൃശ്യങ്ങൾ അഭിമാനത്തോടുകൂടി പങ്കുവയ്ക്കുകയാണ്. ദൈവാശ്രയ ബോധത്തിന് ജീവിതത്തിലുണ്ടായിരിക്കേണ്ട പ്രാധാന്യത്തെപ്പറ്റി ഒരു നല്ല പാഠം കാണിച്ചു തന്ന, കേരള രാഷ്ട്രീയത്തിലെ ഈ അതികായകൻ ഇന്ന് തന്റെ പിറന്നാളാഘോഷിക്കുകയാണ്.
ജന്മദിനാശംസകൾ നേരുന്നു.
N.B. ഈ ചെറു കുറിപ്പിന് രാഷ്ട്രീയ മുൻവിധികൾ കൽപിക്കരുതെ എന്ന് വിനയപൂർവം ഓർമ്മിപ്പിക്കുന്നു.
Fr. Johnson Palappally cmi