എന്തുകൊണ്ടാണ് മലയാളികൾക്ക് മാത്രം ഇത്ര ആത്മഹത്യ പ്രേമം? നാട്ടിലും ദിനം പ്രതി ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ.

Share News

ജോയ് അറക്കൽ എന്ന നല്ലൊരു മലയാളി പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറി തുടങ്ങുമ്പോഴേക്കും ഇന്ന് അജിത് തയ്യിൽ എന്ന ഒരു മലയാളി പ്രവാസി വ്യവസായി ഷാർജയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു.

കൊറോണ ഭയം മൂലം, ജോലി നഷ്ടപ്പെട്ടത് മൂലം, സാമ്പത്തീക പ്രശ്നങ്ങൾ മൂലം ഒത്തിരി പ്രവാസികൾ ദിനംപ്രതിയെന്നോണം ആത്മഹത്യ ചെയ്യുന്നു. ഇവരിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ ശതമാനവും മലയാളികൾ തന്നെ.

ഈ മലയാളികൾ അല്ലാതെ ഗൾഫിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. അവരിൽ ആരും കൊറോണ ഭയം മൂലം, ജോലി നഷ്ടപ്പെട്ടത് മൂലം, സാമ്പത്തീക പ്രശ്നങ്ങൾ മൂലം, വ്യാപാര നഷ്ടം മൂലം ആത്മഹത്യ ചെയ്യുന്നതായിട്ട് എന്റെ അറിവിൽ ഇല്ല. എന്തുകൊണ്ടാണ് മലയാളികൾക്ക് മാത്രം ഇത്ര ആത്മഹത്യ പ്രേമം?

നാട്ടിലും ദിനം പ്രതി ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ. പഠിക്കാത്തതിനോ, TV കാണുന്നതിനോ, മൊബൈൽ ഉപയോഗിക്കുന്നതിനോ മാതാപിതാക്കൾ കുട്ടികളെ വഴക്കു പറഞ്ഞാൽ അപ്പോൾ ആത്മഹത്യ. ഓൺലൈൻ ക്‌ളാസ് എന്ന് കേൾക്കുമ്പോഴേക്കും, പരീക്ഷയിൽ തോറ്റാൽ, ബൈക്ക്, ഫോൺ എന്നിവ വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ, പ്രണയ നൈരാശ്യം, തൊഴിൽ നഷ്ടപ്പെട്ടാൽ, മാനസീക പീഡനം, കടബാധ്യത, ജീവിത നൈരാശ്യം എല്ലാറ്റിനും ആത്മഹത്യ

. ജനങ്ങളെ നല്ല നേർവഴിക്കു നയിക്കേണ്ടവരായ, ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പോലും പാടില്ലാത്ത സന്യസ്തരും പുരോഹിതരും വരെ ഇപ്പോൾ ആത്മഹത്യ ചെയ്യുന്നു.

എന്നാൽ ഈ ആത്മഹത്യ എന്ന ദുഷിച്ചതും ക്രൂരവുമായ കലാപരിപാടി ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് സാക്ഷരതയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന, ആത്മീതയിൽ മുന്നിട്ടു നിൽക്കുന്ന നമ്മുടെ മലയാളികളുടെ ഇടയിൽ ആണ് എന്നത് ഒത്തിരി അതിശയോക്തി ഉളവാക്കുന്നു.

എന്താണ് അതിനു കാരണം?

നാം ഓരോരുത്തരും ഒന്ന് ചിന്തിക്കുന്നത് നന്നാകും.സർക്കാർ സംവിധാനങ്ങളും, മത-സാംസ്‌കാരിക കൂട്ടായ്മകളും ഈ വിഷയം നല്ല ഗൗരവത്തോടെ ഏറ്റെടുത്ത് ഈ ആത്മഹത്യ എന്ന ദുഷിച്ചതും ക്രൂരവുമായ വിപത്തിൽ നിന്നും മലയാളി സമൂഹത്തെ രക്ഷിക്കണം.

Tomy Muringathery

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു