
വീട്ടിൽ കേക്ക് ഉണ്ടാക്കി വിറ്റാൽ അറസ്റ്റ് ചെയ്‌തു ജയിലിൽ ഇടും പോലും.
ഡേയ് കേക്ക് അല്ലെ ഉണ്ടാക്കിയത്? ബോംബ് അല്ലല്ലോ! അന്യ സംസ്ഥാനത്ത് നിന്ന് രാസവസ്തുക്കൾ ചേർത്ത മീൻ, പാൽ, പച്ചക്കറികൾ എന്നിവ വരുന്നത് സംസ്ഥാന അതിർത്തികളിൽ പോലും തടയാൻ കഴിവില്ലാത്ത ഒരു വകുപ്പും, കിമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും. ഇവക്കെതിരെ ചെറു വിരൽ അനക്കാൻ വയ്യാത്ത ടീമാ, വീട്ടിലെ കേക്കിന് ലൈസൻസ് ഉണ്ടാക്കാൻ നടക്കുന്നത്. ഭയങ്കര ‘കരുതൽ.’
ഒരുപാട് വീട്ടമ്മമാർ വൃത്തിയായിഉണ്ടാക്കുന്ന കേക്ക്, അവർക്ക് ഒരു ചെറിയ വരുമാനമാർഗ്ഗം കിട്ടുന്നതിനെ എന്തിന് തടയണം സാറെ. ചില ബേക്കറിക്കാർക്ക് നഷ്ടമുണ്ടായേക്കാം. ഒരു കേക്കുണ്ടാക്കിയാല്‍ ലക്ഷങ്ങളൊന്നും കിട്ടുന്നില്ല. നിയമം കയ്യിലെടുക്കുകയല്ല, എല്ലാം ജീവിക്കാൻ വേണ്ടിയല്ലേ ?
മിക്ക ഹോട്ടലുകൾക്കും രാവിലെ പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് ചില വീട്ടമ്മമാരാണ്, വീട്ടിൽ പാൽ, മുട്ട, അച്ചാർ, നാലു മണി പലഹാരങ്ങളൊക്കെ ഉണ്ടാക്കി ഉപജീവനം നടത്തുന്ന ഒത്തിരി ആളുകളുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ക്വാളിറ്റി ഉറപ്പാക്കിയ പ്രോഡക്റ്റ് ആണല്ലോ ഇപ്പോൾ മാർക്കറ്റിൽ എല്ലാം കിട്ടുന്നത് അല്ലേ? അൽപ്പം പോലും മായമില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ? ഇങ്ങനൊക്കെ ചെയ്‌തു ആരേലും കഞ്ഞി വെച്ച് കുടിക്കുന്നുണ്ടെങ്കിൽ അതിൽ മണ്ണ് വാരിയിടല്ലേ സാറേ. അവരും ജീവിക്കട്ടെ. ചുരുക്കി പറഞ്ഞാൽ എന്ത് വിഷം ഉണ്ടാക്കി കൊടുത്താലും വേണ്ടില്ല, അവർക്ക് മുൻകൂട്ടി പൈസ (അതിന് രജിസ്റ്റേഷൻ എന്ന് അവർ പറയും) കൊടുത്താൽ മതി.
വീട്ടിൽ നല്ല വൃത്തിക്ക് ഉണ്ടാക്കിയാൽ അത് കുറ്റം. പാവപ്പെട്ടന്‍ എന്ത് ചെയ്താലും ഓരോ നിയമവും വരും, പണമുള്ളവന്‍ ചെയ്താല്‍ നിയമങ്ങള്‍ പണത്തിന്‍റെ മേല്‍ ഒതുങ്ങും. ഒന്നു ക്ഷമിക്കു സാറെ.
ശുഭദിനം