അവസാന ആഗ്രഹവും ബാക്കി വച്ചു സാന്ദ്ര മരണത്തിനു കീഴടങ്ങി.

Share News

ഷാർജ: “എയർ ഹോസ്റ്റസ് ആകാമായിരുന്നു ആഗ്രഹം. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആകാനാണ് കൂടുതൽ താല്പര്യം”. അവസാന ആഗ്രഹവും ബാക്കിവച്ചു സാന്ദ്ര യാത്രയായി. ഇക്കഴിഞ്ഞ CBSE +2 പരീക്ഷയിൽ സ്‌കൂളിൽ പോകാൻ സാധിക്കാതെ വീട്ടിലിരുന്നു പഠിച്ചു ഉന്നത വിജയം നേടിയ സാന്ദ്ര ആൻ ജെയ്‌സൺ (17) ഇന്ന് ഉച്ചക്ക് മരണത്തിനു കീഴടങ്ങി. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി

രോഗബാധിതയായിരുന്ന സാന്ദ്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. അടൂർ സ്വദേശിയായ ആൻസ് വില്ലയിൽ ജെയ്‌സൺ തോമസിന്റെയും ബിജി ജെയ്‌സൺന്റെയും മകളാണ് സാന്ദ്ര. റിച്ച ആൻ ജെയ്‌സൺ സഹോദരിയാണ്. ഷാർജ മാർത്തോമ്മ ഇടവകാംഗമായ സാന്ദ്രയുടെ മാതൃ ഇടവക അടൂർ ഇമ്മാനുവേൽ ഇടവകയാണ്.

glorianewsonline.com

Share News