
അധികമായ മൊബൈൽ ഫോൺ ഉപയോഗം brain tumour – നു കാരണമാകുമോ?
ഈ അടുത്ത കാലങ്ങളിൽ മേൽ പറഞ്ഞ വിഷയത്തെ കുറിച്ച് അധികമായി ചർച്ചകൾ നടന്നു കൊണ്ടേയിരിക്കുകയാണ്.

സെൽ ഫോണുകൾ പുറപ്പെടുവിക്കുന്ന radio frequency rays അഥവാ (RF rays) എന്ന് പറയുന്നത് electromagnetic spectrum – ഇൽ FM Radio Waves – നും microwave ovens, radar, satellite station എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന റേയ്സിന്റെയും ഇടയിൽ വരുന്നവയാണ്.

നാളിതുവരെ RF വേവ്സ് brain tumour നു കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നാൽ അതോടൊപ്പം തന്നെ ഇവ തികച്ചും സുരക്ഷിതമാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. കാൻസർ നു കാരണമാകുന്ന ionising റേഡിയേഷനുകൾ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചു ശരീരകോശങ്ങളിലെ DNA -യെ നശിപ്പിക്കുക വഴി ക്യാന്സറിന് വഴിയൊരുക്കുന്നു.

സെൽ ഫോണുകൾ യാതൊരു കാരണവശാലും ionising radiation പുറപ്പെടുവിക്കുന്നില്ല. വർഷം 2011 – ഇൽ, International Agency for Research on Cancer (IARC) മൊബൈൽ ഫോൺ റേഡിയേഷനുകളെ Group 2B – possibly carcinogenic എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് കൊണ്ട് അർത്ഥമാക്കുന്നത് എന്തെന്ന് വച്ചാൽ ഇവയുമായുള്ള സമ്പർക്കം ഒരുപക്ഷെ അർബുദം വരാനുള്ള നേരിയ സാധ്യതക്കു വഴിയൊരുക്കിയേക്കാം.

ഈ പറഞ്ഞ കാരണങ്ങളാൽ മൊബൈൽ ഫോണുകളുടെ ദീർഖകാലത്തേക്കുള്ള കനത്ത ഉപയോഗം ഗവേഷണവിഷയമാക്കേണ്ടത് തന്നെയാണ്.
മൊബൈൽ ഫോൺ RF rays പഠനത്തെ സംബന്ധിച്ചുള്ള ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു:
base സ്റ്റേഷനിൽ നിന്നും ഉത്ഭവിക്കുന്ന RF field മൂലം ഉണ്ടാവുന്ന environmental exposure ക്യാന്സറോ അതുപോലെയുള്ള അസുഖങ്ങൾ മനുഷ്യരിൽ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു.

എന്നാൽ ഉയർന്ന സിഗ്നൽ വഴി ഉണ്ടാവുന്ന സെൽ ഫോൺ റേഡിയേഷൻ ആൺ എലികളുടെ തലച്ചോറിൽ malignant glioma – യുടെയും, schwannoma തുടങ്ങിയവയുടെ വർധിച്ച അപകട സാധ്യത കാണിക്കുന്നതായി ഗവേഷകർ കണ്ടെത്തി. എന്നാലും അത്രതന്നെ നിർണായകമല്ലെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു.

തലയുടെ ഏതു ഭാഗത്താണോ സെൽ ഫോൺ അധികമായി ചേർത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ tumor വരാനുള്ള സാധ്യതനേരിയ തോതിൽ ഉണ്ട്.
ഒരു മണിക്കൂർ തുടർച്ചയായുള്ള സെൽ ഫോൺ ഉപയോഗം tumor വരുന്നതിനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ സെൽ ഫോൺ അധികാമായി ഉപയോഗിച്ച് വരുന്ന കുട്ടികളിൽ tumor ഉണ്ടാവാനുള്ള സാധ്യത 4 മുതൽ 5 ഇരട്ടി വരെ കൂടുതലാണ് കാരണം അവരുടെ തലയോട്ടിക്കു കട്ടികുറവായതിനാൽ റേഡിയേഷൻ കൂടുതലായി തുളച്ചുകയറുന്നു.

സെൽ ഫോണിന്റെ സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇതിന്ടെ അപകടസാധ്യത എത്രെയെന്നു പറയുക തികച്ചും ദുഷ്കരം തന്നെയാണ്.
സെൽ ഫോൺ റേഡിയേഷൻ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരിൽ സ്‌പെർമിൻടെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു.

മൈറ്റോകോൺഡ്രിയൽ DNA – യിൽ കേടുപാടുകൾ മൂന്നിരട്ടിയായി വർധിക്കുന്നതോടെ സ്‌പെർമിൻടെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എന്നാലും മേൽപ്പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനപരമായി ശെരിയാണെന്നുള്ളത് സ്ഥാപിക്കാൻ ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എന്നാൽ RF rays മൂലമുള്ള അപകട സാധ്യത ഒഴിവാക്കാൻ
ചുവടെ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നമുക്ക് പരിശീലിക്കാം.
Handset- ന്ടെ നേരിട്ടുള്ള ഉപയോഗം കുറക്കാൻ headset ഉപയോഗിക്കാം. യാധൊരു കാരണവശാലും മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങാതിരിക്കുക. അത് പോലെ മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിൽ വെക്കുന്നതിനു പകരം കഴിവതും ഫോൺ ഹാൻഡ്ബാഗിൽ വെക്കാൻ ശ്രമിക്കുക.

നമ്പർ dial ചെയ്യുമ്പോൾ ചേവിയിൽ വയ്ക്കാതെ കണക്ട് ആയതിനു ശേഷം ചെവിയിൽ വെക്കാൻ ശര്ധിക്കുക കാരണം call കണക്ട് ആവുന്ന സമയം ഏറ്റവും കൂടുതൽ റേഡിയേഷൻ അത് പുറപ്പെടുവിക്കുന്നു
.തുടർച്ചയായി 15-20 കൂടുതൽ ദൈർഘ്യം ഫോണിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.സാധിക്കുമെങ്കിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക അതോടൊപ്പം തന്നെ മെസ്സേജ് send ആവുന്ന സമയം ഫോൺ ശരീരത്തിന്റെ അടുത്തു നിന്നും മാറ്റിപിടിക്കുക

.external antenna ഇല്ലാത്ത കാറിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.അധിക വേഗതയിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ വിവിധ network antenna – കളുമായി കണക്ഷൻ സ്ഥാപിക്കുന്നതാണ്. ഇതുമൂലം റേഡിയേഷൻ അധികമായി പുറപ്പെടുവിക്കപ്പെടുന്നു. അതുകൊണ്ടു ഓടുന്ന വാഹനങ്ങളിലോ, ലിഫ്റ്റ് മുതലായവയിൽ സഞ്ചരിക്കുമ്പോഴോ അല്ലെങ്കിൽ ജോഗിങ് ചെയ്യുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

റിസെപ്ഷനിസ്റ് അല്ലെങ്കിൽ call centre പോലെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ landphone ഉപയോകിക്കുന്നതാവും കൂടുതൽ ഉചിതം.മൊബൈൽ ഫോണിന്റെ specific absorption rate അഥവാ (SAR) 1.6 യൂണിറ്റിൽ താഴെയാണെന്നു ഉറപ്പു വരുത്തുക. specific absorption rate അഥവാ (SAR) എന്ന് പറയുന്നത് radio frequency electromagnetic field വഴി മനുഷ്യശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡമാണ്. അത് അളക്കുന്നത് watts /kilogram എന്ന രീതിയിൽ ആണ്.

bluetooth ഡിവൈസുകൾ പുറപ്പെടുവിക്കുന്ന RF റേഡിയേഷൻന്റെ അളവ് സെൽ ഫോണുകളെ അപേക്ഷിച്ചു കുറവാണെങ്കിലും ശരീരവുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന റേഡിയേഷൻ വ്യാപിക്കുന്നത് വളരെ ചെറിയ വിസ്തീർണ്ണതയിൽ ആയതു കൊണ്ട് റേഡിയേഷൻ അബ്‌സോർപ്ഷൻ per body weight അധികമായിരിക്കും.അതുകൊണ്ടു ഇവ നൽകുന്ന സുരക്ഷിതത്വം അത്രകണ്ട് വിശ്വസനീയമല്ലാത്തതിനാൽ ഉപഗോയം തീർത്തും കരുതലോടു കൂടിയാവണം.

മൊബൈൽ ഫോൺ റേഡിയേഷനുകൾ brain tumor ഉണ്ടാകുന്നതിൽ കാരണമാവുന്നില്ല എന്നത് കൊണ്ട് മാത്രം തികച്ചും സുരക്ഷിതവും ആണെന്ന് പറയാൻ സാധിക്കുകയില്ല.
IARC ശുപാർശ ചെയ്യുന്നത് മൊബൈൽ ഫോണിന്റെ ഉപഗോയം തികച്ചും വിവേകത്തോട് കൂടിയാവണം.

ഓർക്കുക അധികമായാൽ അമൃതും വിഷം!!!
എല്ലാം ഒരുപരിധിയിൽ മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Dr Arun Oommen
