
ഇന്നു ലോക കാഴ്ച ദിനം. / കാഴ്ചയുടെ പ്രത്യാശയാണ് ഈ വർഷത്തെ പ്രമേയം.
കണ്ണുണ്ടായാൽ പോരാ കാണണം എന്നൊരു പറച്ചിലുണ്ട്. സത്യം കാണാനും സ്വന്തം സഹോദരങ്ങളെ മനസ്സിലാക്കാനും മനോഹരമായ പ്രകൃതിയെ ആസ്വദിക്കാനും പുറം കാഴ്ചയോടൊപ്പം ഉൾക്കാഴ്ചയും വേണം.
കാഴ്ചയുടെ പ്രത്യാശയാണ് ഈ വർഷത്തെ പ്രമേയം.
ലോകത്ത് 100 കോടി ജനങ്ങൾ കാഴ്ച വൈകല്യമുള്ളവരാണ്. അതിലേറെ 50 വയസ്സിനു മുകളിലുള്ളവരുമാണ്.
ശാരിരിക കാഴ്ചയും മാനസിക കാഴ്ചയും മെച്ചപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം. ഉൾക്കാഴ്ച വളരണമെങ്കിൽ മനസ്സ് വലുതാകണം. ഭൗതിക കാഴ്ച നഷ്ടപ്പെടാതിരിക്കണമെങ്കിൽ ജീവിത ശൈലി ആരോഗ്യ പൂർണ്ണമാവണം.