എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല:മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി മ​റ്റ് അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടാ​ല്‍ കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്‍റര്‍നാഷണല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് ക്ലാസിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്‍റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ അത്തരം കേസുകള്‍ മാത്രമേ കോവിഡ് മരണത്തിന്‍റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ആക്സിഡന്‍റിലൂടെ മരണമടയുകയോ ചെയ്താല്‍ അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല.

മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു