എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി
എസ്.എസ്.എല്‍.സി: ഇടുക്കിയില്‍ 11707 കുട്ടികള്‍ പരീക്ഷ എഴുതി
കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി.
ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കല്ലാര്‍ (373 കുട്ടികള്‍), ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കജനാപ്പാറ ( 3 കുട്ടികള്‍), ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന എയ്ഡഡ് സ്‌കൂള്‍ എസ്.ജെ.എച്ച്.എസ് കരിമണ്ണൂര്‍( 331 കുട്ടികള്‍), ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന എയ്ഡഡ് സ്‌കൂള്‍ ജി.എച്ച്.എസ് മുക്കുളം (9 കുട്ടികള്‍), ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍ ഒ.ഇ.എം.എച്ച്.എസ് കട്ടപ്പന( 178 കുട്ടികള്‍) , ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന അണ്‍എയ്ഡഡ് സ്‌കൂള്‍ എസ്.വി.വി.എസ് ഇ.എം.എച്ച്.എസ് പൈനാവ് ( 8 കുട്ടികള്‍), കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ കുട്ടികള്‍ 6392, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ കുട്ടികള്‍ 5321, കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ ആണ്‍കുട്ടികള്‍ 3405, കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ പെണ്‍കുട്ടികള്‍ 2987, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ ആണ്‍കുട്ടികള്‍2813, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ പരീക്ഷ എഴുതുന്ന ആകെ പെണ്‍കുട്ടികള്‍2508.
ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷാസമയം. ലോക്ക് ഡൗണില്‍ മാറ്റി വച്ച പരീക്ഷയുടെ ബാക്കി ആരംഭിച്ചത് കണക്ക് പരീക്ഷയോടെയാണ്. 12 മണി മുതല്‍ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെത്തി തുടങ്ങിയിരുന്നു. സ്‌കൂള്‍ കവാടത്തില്‍ തന്നെ സാനിട്ടറൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷം സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളെ സാമൂഹിക അകലം ഉറപ്പാക്കി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും മാസ്‌കും അധ്യാപകര്‍ ഗ്ലൗസും ധരിച്ചിരുന്നു. കൈ കഴുകുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. മാസ്‌കുകള്‍, കൈയ്യുറകള്‍, തെര്‍മല്‍ സ്‌കാനര്‍, സാനിട്ടറൈസര്‍ തുടങ്ങി എല്ലാവിധ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ തലേ ദിവസം തന്നെ ലഭ്യമാക്കി സജ്ജീകരിച്ചിരുന്നു. ആവശ്യമായ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6392 വിദ്യാര്‍ത്ഥികള്‍
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 85 കേന്ദ്രങ്ങളിലായി എസ് എസ് എല്‍ സി പരീക്ഷയെഴുതിയത് 6392 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 3405 പേര്‍ ആണ്‍കുട്ടികളും 2987 പെണ്‍കുട്ടികളുമാണ്. കല്ലാര്‍ ഗവ. ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. 373 കുട്ടികളാണ് ഇവിടെ പരീക്ഷയ്ക്കുള്ളത്. മൂന്ന് പേര്‍ മാത്രം പരീക്ഷയെഴുതുന്ന രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്‌കൂളാണ് ഏറ്റവും കുറവ് പരീക്ഷാര്‍ത്ഥികളുള്ള കേന്ദ്രം. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 90 ഹൈസ്‌കൂളുകളാണ് ഉള്ളത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ – 47, എയ്ഡഡ് – 36, അണ്‍ എയ്ഡഡ് – 6, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ – 1 എന്നിങ്ങനെയാണ് സ്‌കൂളുകളുടെ എണ്ണം.
വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 106 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 101 വിദ്യാര്‍ത്ഥികള്‍ വാഴത്തോപ്പ് ഗവണ്‍മെന്റ് സ്‌കൂളിലേയും 5 വിദ്യാര്‍ത്ഥികള്‍ മറ്റു ജില്ലകളിലെ സ്‌കൂളുകളില്‍ പഠിക്കുന്നവരുമാണ്. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ ഒരാള്‍ എറണാകുളം ജില്ലയിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 186 വിദ്യാര്‍ത്ഥികള്‍ എസ്.എസ്എല്‍.സി പരീക്ഷ എഴുതി. രാജക്കാട് എന്‍ആര്‍സിറ്റി എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 303 വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ പരീക്ഷയെഴുതി. ഇവരില്‍ 4 പേര്‍ മറ്റുജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. രാജക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 134 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി.
അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ 123 വിദ്യാര്‍ത്ഥികള്‍
അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ പത്താം ക്ലാസിലെ കണക്കു പരീക്ഷയെഴുതിയത് 123 വിദ്യാര്‍ത്ഥികള്‍. അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ 99 വിദ്യാര്‍ത്ഥികളും വിവേകാനന്ദ സ്‌കൂളിലെ 22 വിദ്യാര്‍ത്ഥികളും എര്‍ണാകുളം ജില്ലയില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ത്ഥികളും പരീക്ഷഴെഴുതി. ഇതില്‍ 64 പേര്‍ ആണ്‍കുട്ടികളും 59 പേര്‍ പെണ്‍കുട്ടികളുമാണ്. മുഴുവന്‍ കുട്ടികളും പരീക്ഷ എഴുതിയതായി സ്‌കൂള്‍ എച്ച് എം എന്‍ ലൈല പറഞ്ഞു. കെ.ഐ സുരേന്ദ്രന്‍, മുബഷീര്‍, കെ.ഡി ബിന്തു, ടി.എന്‍ മണിലാല്‍, നാന്‍സി മാത്യൂ, സി കെ സിന്ദു തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിലാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തിയത്. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
കുടികളില്‍ നിന്ന് 33 പേര്‍
അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ വിവിധ കുടികളില്‍ നിന്നായി 33 പേര്‍ എസ്.എസ്.എല്‍. സി പരീക്ഷയെഴുതി. ഇടമലക്കുടിയില്‍ നിന്ന് 6 പേര്‍, കുറത്തികുടിയില്‍ നിന്ന് 4 പേര്‍, ചിന്നപ്പാറകുടിയില്‍ നിന്ന് 15 പേര്‍, പ്ലാമലകുടിയില്‍ നിന്ന് 2 പേര്‍, തട്ടകണ്ണന്‍ കുടി, തലമാലി, വട്ടമുടി, കോളക്കുടി, മച്ചിപ്ലാവ്, പാളപെട്ടി എന്നീ കുടികളില്‍ നിന്നും ഓരോരുത്തരും പരീക്ഷയെഴുതി. ദൂരെ നിന്നുള്ള വിദ്യാര്‍ത്ഥികളെ മൂന്നു ദിവസം മുമ്പ് തന്നെ പരീക്ഷകള്‍ക്കായി അടിമാലിയില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ എത്തിച്ചിരുന്നു. പരീക്ഷ കഴിയുന്നതുവരെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുള്ളതായും അധ്യാപകര്‍ അറിയിച്ചു.
മുന്‍കരുതലുകളോടെ ഗാന്ധിജി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 83 വിദ്യാര്‍ഥികളാണ്. അതില്‍ 48 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ തന്നെ ഏക സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണിത്.