
കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു
തൃശൂർ: കുതിരാൻ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു മൂന്നു മരണം. മൂന്നുപേർക്ക് പരിക്കേറ്റു. ലോറികളും കാറും ഉൾപ്പടെ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. 6.45-ഓടെയായിരുന്നു സംഭവം.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേരും, ഒരു കാർ യാത്രക്കാരനുമാണു മരിച്ചത്. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ചരക്കുലോറി നിയന്ത്രണംവിട്ടു രണ്ടു കാറുകളിലും, രണ്ടു ബൈക്കുകളിലും, ഒരു ലോറിയിലും ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശീപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. കുതിരാനിൽ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.