
കേരളത്തിൽ 29 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
ഇനി ചികിത്സയിലുള്ളത് 130 പേർ
ഇന്ന് ആരും രോഗമുക്തി നേടിയില്ല
ഇതുവരെ രോഗമുക്തി നേടിയവർ 497
തിരുവനന്തപുരം;തിങ്കളാഴ്ച കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 6 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 3 പേർ വീതവും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്കും, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോർത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.