‘ഗബ്രിയേൽ അവാർഡ്’.പ്രഖാപിച്ചു
ചിക്കാഗോ: ‘ശാലോം വേൾഡിന്’ മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡ്’. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ സമ്മാനിക്കുന്ന, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’.ലഭിച്ചു .ഇതോടൊപ്പം, ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്ന ‘ജേർണൽ’ സീരീസിലെ ‘മാർട്ടയേഴ്‌സ് ഷ്രൈൻ’ എപ്പിസോഡും ഗബ്രിയേൽ അവാർഡിന് അർഹമായി. ലോകപ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേർണൽ’. കൂടാതെ, മികച്ച ടെലിവിഷൻ ചാനൽ വെബ് സൈറ്റ് വിഭാഗത്തിൽ ശാലോം വേൾഡ് വെബ് സൈറ്റും, കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തിൽ ‘ലിറ്റിൽ ഡഗ്ലിംങ്‌സും’ പ്രത്യേക പരാമർശം നേടി. പ്രവീൺ സോണിച്ചനാണ് ശാലോം മീഡിയ കാനഡ നിർമിച്ച ‘മാർട്ടയേഴ്‌സ് ഷ്രൈൻ’, ‘ലിറ്റിൽ ഡഗ്ലിംങ്‌സ്’ എന്നിവയുടെ പ്രൊഡ്യൂസർ.കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷൻ’, സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്‌സാഹിപ്പിക്കാനുമായി ഏർപ്പെടുത്തിയിരിക്കുന്ന നിരവധി അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.ലോക് ഡൗണിനെ തുടർന്ന് പൊതുവായ ദിവ്യബലികൾ ലോകവ്യാപകമായി റദ്ദാക്കിയ സാഹചര്യത്തിൽ, ദിവ്യബലി അർപ്പണത്തിന്റെ തത്‌സമയ സംപ്രേഷണം 24 മണിക്കൂറും ലോകമെങ്ങും ലഭ്യമാക്കാൻ നാലാമത് ഒരു ചാനൽ തുടങ്ങിയതും ശ്രദ്ധേയമായി