ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

Share News

ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കു കി​ട്ടു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​യാ​ണു പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ പാ​വ​ങ്ങ​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും ന​ൽ​കേ​ണ്ടി വ​രു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

വി​വ​ര​ക്കേ​ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ കാ​ര്യം ധാ​ർ​ഷ്‌ട്യ​മാ​ണെ​ന്ന് ആ​ൽബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ലോ​ക്ക് ഡൗ​ണ്‍ പ​രാ​ജ​യ​മാ​യ​തി​നെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ലോ​ക​ത്ത് മ​റ്റെ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യും സ​ന്പ​ദ്ഘ​ട​ന ത​ക​രു​ക​യും ചെ​യ്തു​വെ​ന്നു ക​ണ​ക്കു​ക​ളോ​ടെ രാ​ഹു​ൽ സ​മ​ർ​ഥി​ച്ചു. ഇ​ന്ത്യ​യി​ൽ സ​ന്പ​ദ്ഘ​ട​ന​യു​ടെ ത​ക​ർ​ച്ച​യും കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ആ​നി​മേ​റ്റ​ഡ് ഗ്രാ​ഫും ’ഫ്ളാ​റ്റ​നിം​ഗ് ദ ​റോം​ഗ് ക​ർ​വ് ’ എ​ന്ന കു​റി​പ്പോ​ടെ രാ​ഹു​ൽ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു

.യു​പി​എ കാ​ല​ത്ത് ആ​ഗോ​ള അ​സം​സ്കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന് 107.09 ഡോ​ള​റാ​യി​രു​ന്ന​പ്പോ​ൾ ഡീ​സ​ലി​ന് 55.49 രൂ​പ​യും പെ​ട്രോ​ളി​ന് 71.41 രൂ​പ​യു​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ക​ണ​ക്കു​ക​ൾ സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ എ​ൻ​ഡി​എ ഭ​ര​ണ​ത്തി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല ബാ​ര​ലി​ന് ഇ​ന്ന​ലെ 76.26 ഡോ​ള​റാ​യി താ​ഴ്ന്നു നി​ൽ​ക്കു​ന്പോ​ൾ രാ​ജ്യ​ത്ത് ഡീ​സ​ലി​ന് 74.62 രൂ​പ​യും പെ​ട്രോ​ളി​ന് 76.26 രൂ​പ​യു​മാ​യി കൂ​ട്ടി​യ​തു മോ​ദി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് ട്വി​റ്റ​റി​ൽ രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി

.2014 മേ​യ് 16ന് ​ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 107.09 ഡോ​ള​റാ​യി​രു​ന്നു വി​ല​യെ​ന്നും എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​തി​ന് 76.26 ഡോ​ള​റാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ലി​ന്‍റെ ട്വീ​റ്റി​നോ​ടൊ​പ്പം ന​ൽ​കി​യ മ​ൻ​മോ​ഹ​ൻ- ന​രേ​ന്ദ്ര മോ​ദി ചി​ത്ര​ങ്ങ​ളോ​ടെ​യു​ള്ള താ​ര​ത​മ്യ ക​ണ​ക്കി​ൽ വി​ശ​ദീ​ക​രി​ച്ചു

. മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​മാ​യ 2014-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു​വ​ന്ന ദി​വ​സ​മാ​ണ് മേ​യ് 16. കോ​ണ്‍ഗ്ര​സ് ഗ​വേ​ഷ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യ​താ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റി​നോ​ടൊ​പ്പ​മു​ള്ള സ​ചി​ത്ര ക​ണ​ക്ക്.യു​പി​എ സ​ർ​ക്കാ​ർ ഭ​ര​ണം ഒ​ഴി​യു​ന്പോ​ൾ പോ​ലും പെ​ട്രോ​ൾ ലി​റ്റ​റി​ന് എ​ക്സൈ​സ് തീ​രു​വ 9.20 രൂ​പ​യും ഡീ​സ​ലി​ന് 3.36 രൂ​പ​യും മാ​ത്ര​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ഴാ​ക​ട്ടെ പെ​ട്രോ​ളി​ന് 32.98 രൂ​പ​യും ഡീ​സ​ലി​ന് 31.82 രൂ​പ​യു​മാ​ണ് കേ​ന്ദ്ര​നി​കു​തി. പെ​ട്രോ​ളി​ന് 258.47 ശ​ത​മാ​ന​വും ഡീ​സ​ലി​ന് 819.94 ശ​ത​മാ​ന​വും ആ​ണ് മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര നി​കു​തി കൂ​ട്ടി​യ​ത്. അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ൽ യു​പി​എ​യു​ടെ കാ​ല​ത്തേ​തി​നേ​ക്കാ​ൾ ബാ​ര​ലി​ന് 66.43 ഡോ​ള​ർ ഇ​പ്പോ​ൾ കു​റ​ഞ്ഞ​പ്പോ​ഴാ​ണ് പെ​ട്രോ​ളി​ന് 4.85 രൂ​പ​യും ഡീ​സ​ലി​ന് 19.13 രൂ​പ​യും കൂ​ട്ടി വി​ൽ​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു