
ജമ്മുവിൽ മൂന്ന് ഭീകരരെ സേന വധിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. ജമ്മു കാഷ്മീരില്‍ കഴിഞ്ഞ 18 ദിവസത്തിനിടെ 27 ഭീകരരെ വധിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.