ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്.

Share News

രമേശ് ചെന്നിത്തല

2007 മെയ് 18 നാണ് ജവഹർ ബാലജനവേദി എന്ന പ്രസ്ഥാനം കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ചത്.

കെപിസിസി അധ്യക്ഷനായിരുന്ന കാലത്തായിരുന്നു വേദി രൂപീകരിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായി മാറുകയും ചെയ്തു. ഇന്ന് #ജവഹർബാലജനവേദി ദേശീയ തലത്തിലേക്ക് വളരുകയാണ്. #ജവഹർബാൽമഞ്ച് എന്ന പേരിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് വളരുമ്പോൾ അതിയായ സന്തോഷമുണ്ട്.

മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും പഞ്ചാബിലും ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.കെ.എസ്.യു വിൽ നിന്ന് എൻ.എസ്.യു രൂപീകൃതമായത് പോലെ ചരിത്രപരമായ നിയോഗമാണ് ജവഹർ ബാലജനവേദിയുടേയും. പതിനാല് വർഷം ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച ഡോ.ജി.വി.ഹരിയേയും വേദിയുടെ മറ്റ് ഭാരവാഹികളേയും അഭിനന്ദിക്കുന്നു.

ഫേസ് ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു