തീരദേശത്ത് അടിയന്തിര സർക്കാർ ഇടപെടൽ അനിവാര്യം.
തീരദേശത്ത് അടിയന്തിര സർക്കാർ ഇടപെടൽ അനിവാര്യം
തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം അധികരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലെ മൽസ്യത്തൊഴിലാളികൾ അടക്കമുള്ളവർക്ക് വൈദ്യസഹായവും, സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു
.ഈ പ്രദേശങ്ങളിൽ ടെസ്ററുകളുടെ എണ്ണം വർദ്ധിപ്പക്കണം. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈയിൻ ഒരുക്കുന്നതിൽ സർക്കാരിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല.
ഹോം ക്വാറന്റൈയിൻ സംവിധാനം പരാജയപ്പെട്ടതോടെയാണ് കോവിഡ് 19 സാമൂഹ്യ വ്യാപനത്തിലേക്ക് എത്തി നിൽക്കുന്നത്. മാർച്ച് 25 മുതൽ കേരളം ഘട്ടം ഘട്ടമായി പൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇതുമൂലം മൽസ്യത്തൊഴിലാളികൾ അടക്കമുള്ള ജനങ്ങൾ നിത്യദുരിതത്തിലും പട്ടിണിയിലുമാണെന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണം.